CrimeNEWS

പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് വയസുകാരന്‍ മകന്റെ ജീവനെടുത്ത്; 19 കാരനും അമ്മയും അറസ്റ്റില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ശ്രീനഗര്‍: എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 19 കാരനും അമ്മയും പോലീസ് പിടിയില്‍. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ പിതാവിനോടുള്ള ഇവരുടെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്. അവൂര ഗ്രാമത്തില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് താലിബ് ഹുസൈന്‍ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Signature-ad

കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പോലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദിലേക്കും സംശയം നീണ്ടത്. ഇവരെ ചോദ്യം ചെയ്ത പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. പിന്നീട് മൃതദേഹം മറവു ചെയ്ത സ്ഥലം ഇവര്‍ പോലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയായ സ്ത്രീയുടെ കൗമാരക്കാരിയായ മകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: