കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ അവ ഒഴിവാക്കാവുന്നതാണ്.ചില മാതാപതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല കുട്ടികള്ക്കുണ്ടാകു
ചില കുട്ടികളുടെ പല്ല് തവിട്ടു നിറത്തില്‍ കാണപ്പെടും. കുറച്ച് ദിവസം കഴിയുമ്പോള്‍ ഈ പല്ലില്‍ പഴുപ്പും വേദനയും നീരും അനുഭവപ്പെടും.പാല്‍കുപ്പി കൂടുതല്‍ നേരം വായില്‍വച്ച് ഉറങ്ങുന്നതുമൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്.
പല്ലിന് നിറവ്യത്യാസം, പുളിപ്പ് എന്നിവയാണ് ദന്തക്ഷയത്തിന്റെ ആദ്യലക്ഷണങ്ങള്‍. പല്ലില്‍ ദ്വാരമോ വിടവോ ഉണ്ടാകുന്നതുവരെ ഇതാരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
പല്ലിന്റെ ക്ഷയം പള്‍പ്പിനെ ബാധിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് വേദന, നീര്, പഴുപ്പ് എന്നിവ ഉണ്ടാകുന്നത്.റൂട്ട്കനാല്‍ ചികിത്സയാണ് ഈ രോഗത്തിനുള്ള ചികിത്സ.
ദന്തരോഗങ്ങളെക്കാള്‍ കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ദന്തപ്രശ്‌നങ്ങള്‍ ദന്തവൈകൃതങ്ങളാണ്. പല്ലുകള്‍ തമ്മിലുള്ള അനുപാതം തെറ്റാനും പല്ലുകളുടെ നിരതെറ്റുന്നതിനും ഇത് കാരണമാകുന്നു.
പാല്‍പല്ലുകള്‍ യഥാസമയത്ത് കൊഴിഞ്ഞുപോകാതിരുന്നാലും അവ നേരത്തെ പിഴുതുകളഞ്ഞാലും സ്ഥിരം പല്ലുകള്‍ നിരതെറ്റി വളരാറുണ്ട്. നഖം കടിക്കുന്നത് ശീലമാക്കുക, നാക്ക്‌കൊണ്ട് പല്ല് നിരന്തരമായി തള്ളുക, വായില്‍കൂടി ശ്വസിക്കുക എന്നിവയും പല്ലുകള്‍ ഉന്തിവരുന്നതിനും വിടവുകള്‍ ഉണ്ടാകുന്നതിനും ഇടവരുത്തുന്നു.താടിയെല്ലുകള്‍ തമ്മില്‍ ചേരാതിരുന്നാലും മോണകള്‍ യോജിക്കാതെ വരാറുണ്ട്. അങ്ങനെ വന്നാലും പല്ലുകളുടെ സ്ഥാനം തെറ്റും. ഇതിനെയാണ് ദന്തവൈകൃതം എന്നു പറയുന്നത്.താടിയെല്ലുകള്‍ വളരുന്ന പ്രായം 6 വയസ് മുതല്‍ 10 വയസുവരെയാണ്. ദന്തവളര്‍ച്ചയിലെ വൈകൃതങ്ങള്‍ ശരിയാക്കാന്‍ ഏറ്റവും യോജിച്ച സമയവും ഈ പ്രായംതന്നെയാണ്.
പല്ലിന് കേടുണ്ടാകുമ്പോള്‍ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. കുഞ്ഞോമനയുടെ കുഞ്ഞിരി പല്ലുകള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ നമ്മുടെ അമൂല്യസ്വത്തായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ അല്പം കൂടുതല്‍തന്നെ വേണം.
ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്ന ശീലമാണ് കുട്ടികളുടെ പല്ലിന്റെ ആകര്‍ഷണത്വം. മുല്ലമൊട്ടുപോലുള്ള പല്ലുമായി നിങ്ങളുടെ പിഞ്ചോമന പുഞ്ചിരിക്കുമ്പോള്‍ കാണുന്നവരുടെ മനം കുളിര്‍ക്കണമെങ്കില്‍ കുഞ്ഞിന്റെ പല്ലുകള്‍ക്ക് അല്പം ശ്രദ്ധ ഏറെ നല്‍കുക
.
കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ദാന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുക എന്നിവയാണ്. പല്ല് നന്നായാല്‍ പകുതി നന്നായി. പക്ഷേ അതിനായി പല്ല് മുളക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ച് തുടങ്ങണം.
പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിന്റെ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടപ്പിച്ചെടുക്കുകയും വേണം. ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ തനിയെ വായ് കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ് കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത് ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം. കുട്ടികളുടെ ടൂത്ത് ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്ക് മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ല്തേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും. പല്ല് തേയ്ക്കാന്‍ ദശനകാന്തി ചൂര്‍ണ്ണം, പഴുത്ത മാവില ഇവ നല്ലതാണ്. പല്ലിന് ബലക്കുറവ്, ഇളക്കം, അണുബാധ ഇവ തടയാന്‍ ഉപ്പുവെള്ളം, പഴുത്ത മാവില കഷായം, അരിമേദണ്ഡ തൈലം ഇവ കവിള്‍ കൊള്ളുന്നത് നല്ലതാണ്.
.
ദന്താരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പോഷകസമ്പുഷ്ടമായ ആഹാരമാണ്. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കള്‍ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്തും ആരോഗ്യത്തോടെയും ഉള്ള ദാന്തോത്പത്തിക്കും വളര്‍ച്ചയ്ക്കും ഇതാത്യാവശ്യമാണ്. മുത്താറി, ഏത്തപ്പഴം, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ വ്യായാമം ലഭിക്കുന്ന കളികളില്‍ ഏര്‍പ്പെടുകയും വേണം. ഇത് ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കാനും, ആഗിരണം ചെയ്ത കാത്സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാനും ശരീരത്തെ സഹായിക്കും. കേടുവന്ന പല്ലുകള്‍ ഉടനടി ചികിത്സിക്കുന്നത് കേട് മറ്റുപല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയും.