ഒടുവില്‍ ഫിഫയും പറഞ്ഞു രക്ഷയില്ല മക്കളേ… രാജ്യം വിട്ടോളൂ….
റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ

വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
സൂറിച്ച്: റഷ്യയിലെയും യുക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കി മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു.
യുക്രൈനില്‍ നടത്തിവരുന്ന അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്പെന്‍ഡുചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
റഷ്യയിലെ ഫുട്ബോള്‍ സീസണ്‍ അവസാനിക്കുന്നത് (ജൂണ്‍ 30) വരെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP





