തിരുവല്ല: ളായിക്കാട് കെ.എസ്.ആര്.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.പന്തളം മങ്ങാരം നാലു തുണ്ടത്തില്‍ വീട്ടില്‍ ഷഹാസ് (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ളായിക്കാട് പെട്രോള്‍ പമ്ബിന് സമീപമായിരുന്നു അപകടം.
പാലായില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയില്‍ കൂടി ബസിന്റെ പിന് ചക്രം കയറിയിറങ്ങുകയായിരുന്നു