NEWS

മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധക്കാരി രമ്യ വിനോദിന്റെ വാദങ്ങള്‍ തെറ്റെന്ന് പിവി അന്‍വര്‍ എംഎല്‍എ

കോട്ടയം:അപേക്ഷ നല്‍കിയിട്ടും ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടില്ലെന്ന മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധക്കാരി രമ്യ വിനോദിന്റെ വാദങ്ങള്‍ തെറ്റെന്ന് പിവി അന്‍വര്‍ എംഎല്‍എ.2021ല്‍ നല്‍കിയ അപേക്ഷപ്രകാരം രമ്യക്ക് വീട് അനുവദിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന രേഖയാണ് എംഎല്‍എ പുറത്തുവിട്ടിരിക്കുന്നത്.

രമ്യയുടെ ഭര്‍ത്താവ് വിനോദിന്റെ പേരിലുള്ള വസ്തുവിലാണ് വീട് അനുവദിച്ചിരിക്കുന്നതെന്നും ഈ വസ്തുവില്‍ നിലവില്‍ കെറെയില്‍ സര്‍വ്വേ കല്ല് സ്ഥാപിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. കെറെയിലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം നാടകങ്ങള്‍ വില പോകില്ലെന്നും കെറെയില്‍ പദ്ധതി നടപ്പിലാവുമെന്നും അന്‍വര്‍ പറഞ്ഞു.

 

സ്വന്തമായി സ്ഥലമുണ്ടായിട്ടും ലൈഫില്‍ വീട് കിട്ടിയില്ലെന്ന് രമ്യ പറഞ്ഞിരുന്നു. ലൈഫില്‍ വീട് വേണമെങ്കില്‍ സ്വന്തം സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ആകെയുള്ള ഏഴര സെന്റില്‍ നിന്ന് മൂന്നര സെന്റ് സ്ഥലം ഭര്‍ത്താവിന്റെ പിതാവ് എഴുതി നല്‍കി. ആ സ്ഥലത്താണ് ഒറ്റമുറി മാത്രമുള്ള വീടുണ്ടാക്കിയത്. ഒറ്റമുറി വീടിരിക്കുന്ന മൂന്നര സെന്റ് വീടിന് നടുവിലൂടെയാണ് കെ റെയില്‍ വരുന്നതെന്നും രമ്യ പറഞ്ഞിരുന്നു.

 

12 വര്‍ഷം മുന്‍പ് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെന്നാണ് ആദ്യം രമ്യ പറഞ്ഞിരുന്നത്. എന്നാല്‍ ലൈഫ് പദ്ധതി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാണിച്ചിരുന്നു.

Back to top button
error: