Kerala

സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട വീട്ടമ്മ സ്ഥലം മറന്നു; ഒടുവില്‍ പോലീസെത്തി കുഴിച്ചെടുത്തു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊല്ലം: കള്ളന്മാരെ പേടിച്ച് സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട് വീട്ടമ്മ. 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 15000 രൂപയും ആധാര്‍ കാര്‍ഡുമാണ് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത്. എന്നാല്‍ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നതിനാല്‍ പണിയായത് പൊലീസിനാണ്. പറമ്പ് മുഴുവന്‍ കുഴിച്ചാണ് പൊലീസ് ഒടുവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.

ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ അജിത കുമാരിയാണ് കള്ളന്മാരെ പേടിച്ച് ഈ സാഹസം കാണിച്ചത്. അജിത കുമാരിയും ഭര്‍ത്താവ് രാമവര്‍മ്മ തമ്പുരാനും ഒരുമിച്ച് ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ സ്വര്‍ണ്ണം കുഴിച്ചിട്ടത്. ഇവരുടെ ഏക മകന്‍ വിദേശത്താണ്.

ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതിനാല്‍ കുഴിച്ചിട്ടതൊന്നും എടുക്കാന്‍ പറ്റിയില്ല. ദിവസങ്ങള്‍ പിന്നിട്ടതോടെ എവിടെയാണ് കുഴിച്ചിട്ടതെന്ന് 65കാരിയായ അജിത കുമാരി മറന്നു. ആദ്യം പൊലീസില്‍ അറിയിച്ചിരുന്നില്ല. പറമ്പ് കുഴിച്ച് സ്വര്‍ണ്ണം എടുക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നാലെ വാര്‍ഡ് മെമ്പര്‍ ആനേത്ത സന്തോഷിനോട് കാര്യം പറയുകയും ഇദ്ദേഹമെത്തി ഇരുവരെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പറമ്പ് കുഴിക്കാനുള്ള നടപടികളാരംഭിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന പറമ്പ് കുഴിക്കലില്‍ സ്വര്‍ണ്ണവും മറ്റ് രേഖകളും കണ്ടെത്തി.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: