KeralaNEWS

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ചകളിലെ ലോ​ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ചകളിലെ ലോ​ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ കേന്ദ്രങ്ങൾ തിരിച്ചുള്ള നി​യ​ന്ത്ര​ണം തു​ട​രും.

സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. 28 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. മ​ത​ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം ഇ​റ​ക്കാ​നും തീ​രു​മാ​ന​മാ​യി.

ആ​ലു​വ ശി​വ​രാ​ത്രി, ആ​റ്റു​കാ​ൽ പൊ​ങ്കാ​ല, മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങി​യ മ​ത​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം ഇ​റ​ക്കും. ഉ​ത്സ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: