Month: February 2022

  • Food

    കപ്പ നടും മുന്നേ അറിയാം ചില കാര്യങ്ങൾ

    നല്ല ഇളക്കമുള്ള പൊടി മണൽ കലർന്ന മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. കല്ലിന്റെ അംശം കുറവുള്ള പതുപതുപ്പുള്ള ചുവന്ന മണ്ണിലും വയൽരാശി മണ്ണിലും കേരളത്തിൽ കപ്പ മികച്ച വിളവ് നൽകുന്നതായി കാണുന്നു. കട്ടിയുള്ള കളിമണ്ണിൽ കപ്പ നന്നായി വിളയാറില്ല. മണ്ണിന്റെ പി.എച്ച്. മൂല്യം 5 നും 7 നും ഇടയിലുമാണ് എങ്കിൽ നല്ലതാണ്. രോഗ-കീട വിമുക്തമായ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തണ്ടുകൾ മുറിച്ച് നട്ടാണ് മരച്ചീനി കൃഷിചെയ്യുന്നത്. തണ്ടിന്റെ ചുവട്ടിൽ നിന്നുള്ള 15 സെന്റിമീറ്റർ ഭാഗവും മുകൾഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റർ ഭാഗവും നടാൻ പറ്റിയതല്ല. ഇതിനിടയിൽ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റർ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്. വിളവെടുപ്പിന് ശേഷം പറമ്പിൽ നിന്ന് ശേഖരിക്കുന്ന കമ്പുകൾ മരത്തിന്റെയോ മറ്റോ തണലിൽ കുത്തനെ ചാരി നിർത്തി സംരക്ഷിക്കണം. കമ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു സഞ്ചാരം അത്യാവശ്യമാണ്. കമ്പിൽ നടുന്നതിന് മുമ്പ് കീടങ്ങളോ ചെതുമ്പലുകളോ വന്നാൽ…

    Read More »
  • LIFE

    ആൽബർട്ട് കെമിറ്റി-ആന്റി വെനോം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

    1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്. പ്രതിവിഷം (Antivenom) കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും കേട്ടിരിക്കാൻ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നത് അതെ പാമ്പിന്റെ വിഷം ആണ് എന്നൊക്കെ. എന്താണ് ഈ പ്രതിവിഷം എന്ന് നോക്കാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ (Monocled cobra) ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തന്റെ പ്രൊഫസർ ആയ…

    Read More »
  • Food

    വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍ ബിരിയാണി അരി   –  2 കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് ബീന്‍സ് അരിഞ്ഞത്  – ¼ കപ്പ് കാരറ്റ് അരിഞ്ഞത്   – ¼ കപ്പ് ക്വാളിഫ്ലവര്‍ അരിഞ്ഞത്   – ¼ കപ്പ് പച്ചപട്ടാണി  – ¼ കപ്പ് ഉരുളകിഴങ്ങ് അരിഞ്ഞത്   – ¼ കപ്പ് തക്കാളി അരിഞ്ഞത്   – ¼ കപ്പ് പച്ചമുളക് അരിഞ്ഞത്   – ¼ ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍ മല്ലിയില  – ¼ കപ്പ് പുതിനയില  – ¼ കപ്പ് മുളക് പൊടി  – ¼  ടീസ്പൂണ്‍ മല്ലി പൊടി   – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി  – ½ ടീസ്പൂണ്‍ ഗരം മസാല പൊടി  – ½ ടീസ്പൂണ്‍ ഏലക്കായ്   –  3 എണ്ണം ഗ്രാമ്പൂ  –  6 എണ്ണം കറുവാപ്പട്ട  –   2 സ്റ്റിക് പെരുംജീരകം –  1 ടീസ്പൂണ്‍ ജാതിപത്രി  – 2 എണ്ണം തൈര്‍  – ½ കപ്പ് വെള്ളം ഉപ്പ്, നെയ്യ്, എണ്ണ –  ആവശ്യത്തിന്…

    Read More »
  • India

    കോയമ്ബത്തൂര്‍ – ബംഗളൂരു ദേശീയ പാതയിൽ ഇന്നുമുതൽ രാത്രി നിരോധനം

    കോയമ്ബത്തൂര്‍ – ബംഗളൂരു ദേശീയ പാത എന്‍.എച്ച്‌ 948ല്‍ ഇന്നു മുതല്‍ രാത്രി നിരോധനം.സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണ് നിരോധനം.ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി മുഴുവനും ചെറു വാഹനങ്ങള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ ആറുവരെയുമാണ് വിലക്ക്. മൃഗങ്ങളുടെ അപകടമരണത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍നാഥ് ഭണ്ഡാരിയുടെതാണ് വിധി.

    Read More »
  • LIFE

    ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി 

    കട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ മഞ്ജു (35).രണ്ടുവര്‍ഷത്തെ ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി. പച്ചക്കറി ഉല്‍പാദിപ്പിച്ചും നഴ്​സറി തൈകള്‍ വിപണനം ചെയ്തും ഈ യുവ കര്‍ഷക ചുരുങ്ങിയ കാലത്തില്‍​ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ്‌ മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കില്‍ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ്​ യുവതി നേട്ടങ്ങള്‍ കൊയ്തത്. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച നഴ്സറിയിലാണ്‌ വിവിധതരം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്​. പഞ്ചായത്തുകള്‍ വഴിയും കൃഷിവകുപ്പ് വഴിയുമാണ്​ വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിര്‍മിച്ച്‌​ പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ലവര്‍, ബ്രോക്കോളി, മാലിമുളക്​, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു.…

    Read More »
  • NEWS

    ഐഎസ്‌എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സി പോരാട്ടം

    ഐഎസ്‌എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും.രാത്രി 7.30ന് ഗോവയിലെ ജിഎംസി അത്‍ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. 13 മത്സരങ്ങളില്‍ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഇന്ന് മൂന്ന് ഗോളിന് ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താൻ സാധിക്കും.ജംഷഡ്പൂര്‍ വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കെത്തും.

    Read More »
  • Kerala

    പിണറായി സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ പദ്ധതിക്ക് തുടക്കം

      LDF സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് 1557 പദ്ധതികൾ മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 17.83 ലക്ഷം കോടിയുടെ പധതികൾ മെയ് 20 നകം നടപ്പാക്കും. ലൈഫ് പധതിയിൽ 20000 പേർക്ക് കൂടി വീടടക്കമുള്ള നിരവധി വികസന ക്ഷേമ, തൊഴിൽ പധതികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും തുടർന്നും നടപ്പാക്കിയ കർമപധ തികൾ പൂർത്തിയാക്കിയ പിൻബലത്തിലാണ് പുതിയ 100 ദിന പധതികൾ പ്രഖ്യാപിച്ചത്. നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം നൂറു ദിന കർമ പധതിക്ക് തുടക്കമിട്ടത്. പൂവച്ചൽ ഗവ. വി എച്ച് എസ് എസി ലായിരുന്നു ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ . ജി ആർ അനിൽ, ആന്റണി രാജു , MLA മാർ എന്നിവർ പങ്കെടുത്തു. കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ്…

    Read More »
  • Kerala

    രണ്ടു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായി

    ഇന്ത്യയുടെ സമുദ്രസുരക്ഷയ്ക്ക് കരുത്തുപകർന്നുകൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച MK-III ശ്രേണിയിൽപെട്ട രണ്ടു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായി. പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകി ആചാരപരമായാണ് ഹെലികോപ്റ്ററുകളെ സ്വാഗതം ചെയ്തത്. സേനയുടെ ഭാഗമായതോടെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താർജിക്കും. ഭാരത സർക്കാർ പദ്ധതിയായ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തതാണ് MK-III ശ്രേണിയിൽപെട്ട ധ്രുവ് ഹെലികോപ്റ്റർ. ഇതിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് ഈ ശ്രേണിയിലെ പത്തു ഹെലികോപ്റ്ററുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിക്കഴിഞ്ഞു. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന ഒരു നാവിക ഹെലികോപ്റ്ററാണ് ധ്രുവ് MK III. ഈ ഹെലികോപ്റ്ററുകളിൽ ആധുനിക നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും ഏതു കാലാവസ്ഥയിലും, ദീർഘദൂര തിരച്ചിലിനും, രക്ഷാ പ്രവർത്തനങ്ങൾക്കും, സമുദ്ര നിരീക്ഷണങ്ങൾക്കും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനാകും. പ്രതിരോധ ആവശ്യങ്ങൾക്കായി ഒരു ഹെവി മെഷീൻഗണ്ണും…

    Read More »
  • Health

    പല്ലിന്റെ മഞ്ഞനിറം മാറാൻ എന്ത് ചെയ്യണം…

      ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. ഇത് മാറിക്കിട്ടുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവര്‍ ചില്ലറയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നത്തെ നാം സീരിയസ് ആയി കാണുന്നത്. ദന്ത ഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ഇത് പല്ലിന്റെ മഞ്ഞ നിറം പൂര്‍ണമായി മാറ്റുന്നു. പല്ലിന്റെ മഞ്ഞ നിറം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് തേച്ച് തന്നെയാണ് ഇതിലൂടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് പല്ലിലെ കറയും കളഞ്ഞ് മഞ്ഞ നിറത്തെ ഇല്ലാതാക്കാം.ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കൂടുതല്‍ സമയം ഇരുന്നാലും വായ വൃത്തിയാക്കാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. അതുകൊണ്ട്…

    Read More »
  • LIFE

    ചക്കയാണ് താരം,ഗുണങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളും …

      തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ചക്കയില്‍ ജീവകം എ, ജീവകം സി, തയമിന്‍, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ളവിന്‍, ഇരുമ്പ് നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.…

    Read More »
Back to top button
error: