Month: February 2022
-
India
ഹിജാബ്: അന്തിമവിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ഹിജാബ് വിഷയത്തിൽ അന്തിമവിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കരുതെന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി കൂടുതൽ വാദം കേൾക്കാനായി ഫെബ്രുവരി 14ലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് റിതു രാജ് അവസ്തി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധം പിടിക്കരുത്. കോളജുകൾ ഉടൻ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു. ഉഡുപ്പി ജില്ലയിലെ മുസ്ലിം വിദ്യാർഥികളാണ് ക്ലാസ് മുറിയിൽ ഹിജാബ് നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴികെ മറ്റു വസ്ത്രം ധരിക്കരുതെന്നു ശനിയാഴ്ച കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണു സ്കൂൾ, കോളജുകളിൽ ശിരവോസ്ത്രം നിരോധിച്ചത്.
Read More » -
LIFE
KSRTC ഡിപ്പോകളിലെയും, ഓപ്പറേറ്റിംഗ് സെൻററുകളിലെയും നമ്പറുകൾ
യാത്രയ്ക്കു മുമ്പ്, ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക. 🚌🚌🚌🚌🚌🚌🚌🚌 *1 അടൂർ – 04734-224764* *2 ആലപ്പുഴ – 0477-2252501* *3 ആലുവ – 0484-2624242* *4 ആനയറ – 0471-2743400* *5 അങ്കമാലി – 0484-2453050* *6 ആര്യനാട് – 0472-2853900* *7 ആര്യങ്കാവ് 0475-2211300* *8 ആറ്റിങ്ങൽ – 0470-2622202* *9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666* *10 ചടയമംഗലം 0474-2476200* *11 ചാലക്കുടി – 0480-2701638* *12 ചങ്ങനാശ്ശേരി 0481-2420245* *13 ചാത്തന്നൂർ – 0474-2592900* *14 ചെങ്ങന്നൂർ – 0479-2452352* *15 ചേർത്തല – 0478-2812582* *16 ചിറ്റൂർ- 04923-227488* *17 കോയമ്പത്തൂർ 0422-2521614 18 ഇടത്വ 0477-2215400* *19 ഈരാറ്റുപേട്ട – 0482-2272230* *20 എറണാകുളം 0484-2372033., വൈറ്റില HUB – 0484-2301161* *21 എരുമേലി – 04828-212345* *22 എടപ്പാൾ -0494-2699751 *23ഗുരുവായൂർ – 0487-2556450* *24 ഹരിപ്പാട്…
Read More » -
Kerala
ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു
മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. ബാബുവിന്റെ ആരോഗ്യ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചു. തുടർന്ന് ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാവ് ജലാംശമില്ലാതെ മണിക്കൂറുകൾ കഴിഞ്ഞതിനാൽ കിഡ്നിയുടെ പ്രവർത്തനം ഡോക്ടർമാർ നിരീക്ഷിക്കുകയാണെന്നും നാളെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ബാബുവിനെ ആശുപത്രിയിൽ നിന്ന് വിടുന്ന കാര്യം ആലോചിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
Read More » -
Health
ആയുർവേദത്തിലൂടെ മകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയതിൽ നന്ദി ആറിയിച്ച് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയില ഒഡിങ്ക
കൊച്ചി:ലോകത്തിനു മുന്നില്‍ അഭിമാനമായി മാറുകയാണ് വീണ്ടും കേരളത്തിന്റെ ആയൂര്‍വേദം. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടപ്പോഴും ആയൂര്‍വേദ ചികിത്സയിലൂടെ മകളുടെ കാഴ്ച തീരിച്ചുകിട്ടിയതാണ് കെനിയന്‍ മുന്‍ പ്രധാനമന്ത്രിയെ ആയൂര്‍വേദത്തോട് അടുപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച മകളുടെ കണ്ണിന്റെ ആയൂര്‍വ്വേദ ചികിത്സ പൂര്‍ണ്ണമായും ഫലപ്രാപ്തിയോട് അടുക്കുമ്പോള്‍ ആത് നേരിട്ട് മനസ്സിലാക്കാനാണ് എഴുപത്തഞ്ച്ക്കാരനായ കെനിയന്‍ മുന്‍പ്രധാനമന്ത്രിയും ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ റയില ഒഡിങ്ക കൂത്താട്ടുകുളത്ത് എത്തിയത്. റയിലയുടെ മകള്‍ 44ക്കാരി റോസ് മേരിയുടെ കാഴ്ച്ച നഷ്ടപ്പെടുന്നത് 2017 ലാണ്. കണ്ണിലെ ഞെരമ്പുകളുടെ ബലക്ഷയത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലും ഇസ്രായേലിലും ചൈനയിലുമെല്ലാം ഒട്ടനവധി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് കേരളത്തിലെ ആയൂര്‍വ്വേദ ചികിത്സയെ ക്കുറിച്ച് അറിയുന്നത് . മൂന്ന് വര്‍ഷം മുന്‍പ് മകള്‍ റോസ് മേരി കൂത്താട്ടുകുളത്തെ ശ്രീധരിയത്തില്‍ എത്തി ചികിത്സ തുടങ്ങി, ഒരു മാസം ഇവിടെ തങ്ങിയായിരുന്നു ചികിത്സകള്‍, മടങ്ങിയിട്ടും വര്‍ഷങ്ങളോളം മരുന്ന് വരുത്തി ചികിത്സ…
Read More » -
LIFE
വാലൻ്റെൻസ് ദിനത്തിൽ യാത്രക്കാർക്ക് സെൽഫി കോൺടെസ്റ്റുമായി കെഎസ്ആർടിസി
തിരുവനന്തപുരം; ലോക വാലൻ്റെൻസ് ദിനം’ പ്രമാണിച്ച് യാത്രക്കാർക്കായി കെ എസ് ആർ ടി സി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി സി ആരംഭിച്ച നവീന സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്ത് കെ എസ് ആർ ടി സി-യോട് പ്രണയം വെളിവാക്കുന്ന രീതിയിൽ ബസ്സിനുള്ളിൽ വച്ചുള്ള സെൽഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത് തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ നിലവിൽ സർവീസ് നടത്തുന്ന ഏഴ് റൂട്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക. അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. —————————————————————– യാത്രക്കാർ പകർത്തിയ മനോഹര ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്റെ പേര്, ഫോൺ നമ്പർ, മേൽ വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ കെഎസ്ആർടിസിയുടെ വാട്സാപ്പിൽ അയച്ചു തരുക…
Read More » -
LIFE
എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറിക്കുമോ?
എൽപി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ് ലഭിക്കുന്നത് അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…
Read More » -
VIDEO
-
Health
7 ഒറ്റമൂലികൾ, ചുമയ്ക്ക് പരിഹാരം വീട്ടിലാണ്; മെഡിക്കൽ സ്റ്റോറിൽ അല്ല
ചുമ വന്നാൽ പിന്നെ വിട്ടുമാറാൻ നല്ല പ്രയാസമാണ്. തുടർച്ചയായ ചുമ മൂലമുള്ള അസ്വസ്ഥത നമ്മുടെ പ്രവർത്തനങ്ങളെയും ബാധിക്കും. പനിയോടൊപ്പം മാത്രമല്ല, ചുമ വരാറുള്ളത്. കാലാവസ്ഥയിലെ മാറ്റവും അലർജിയും മലിനീകരണവുമെല്ലാം ചുമയ്ക്കുള്ള കാരണങ്ങളാണ്. വലിയ അപകടകരമല്ലാത്ത ചുമ ദിവസങ്ങൾ കടക്കുന്തോറും പതിയെ പതിയെ കുറയുകയാണ് ചെയ്യുന്നത്. എന്നാൽ ചുമ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെങ്കിൽ, വളരെ പെട്ടെന്ന് തന്നെ തുരത്തേണ്ടതും അത്യാവശ്യമാണ്. ചുമയിൽ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താൻ വീട്ടിലുള്ള ഏതാനും ഔഷധമൂല്യങ്ങളുള്ള സാധനങ്ങൾ മതി. ഇത്തരത്തിലുള്ള 7 ഒറ്റമൂലികൾ പരിചയപ്പെടാം. മനംപുരട്ടൽ, ജലദോഷം, പനി, ചുമ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഇഞ്ചി ഒരു മോചനമാണ്. ചുമയ്ക്ക് ഇഞ്ചിയിട്ട ചായ ഇടയ്ക്കിടെ കുടിക്കുന്നതും ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതും മികച്ച ഫലം തരും. ഇതിലടങ്ങിയിട്ടുള്ള ഒരു രാസ സംയുക്തമാണ് ചുമയ്ക്ക് ശമനമാകുന്നത്. ആസ്ത്മയിലേക്ക് നയിക്കുന്ന ശ്വാസതടസ്സങ്ങൾക്കും ഇഞ്ചി ഒരു പരിഹാരമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണപദാർഥങ്ങളിലും കൂടാതെ അച്ചാറിട്ടും വെളുത്തുള്ളി നമ്മുടെ ആഹാരത്തിലേക്ക് ഉൾപ്പെടുത്താം.…
Read More » -
Food
ഉണക്കമീനിലെ ‘ഉണങ്ങിയിരിക്കുന്ന’ അപകടങ്ങൾ
പച്ചമീൻ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട.കൂടാതെ, കപ്പയ്ക്ക് ഒപ്പവും ചമ്മന്തിയായും വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്.ചിലർക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല. നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീൻ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്. പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസം കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ. അതുകൊണ്ട് തന്നെ ഉണക്ക മീൻ വാങ്ങുന്നതിന് മുൻപ് അവ നന്നായി നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്.കുട്ടികൾക്കും മുതിർന്നവർക്കും, എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണോ എന്നും പരിശോധിച്ച് വേണം ഉണക്കമീനുകൾ വാങ്ങേണ്ടത്.അതുപോലെ ചെറിയ പാക്കറ്റുകളിൽ വിലക്കുറവിൽ ലഭിക്കുന്ന…
Read More » -
Food
ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത്
നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി…
Read More »