Month: February 2022
-
Kerala
ആഷാ അനിരുദ്ധൻ കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: ജോലിസ്ഥലത്തേക്കു പോയ വ്യക്തി ബൈക്കപകടത്തിൽ മരിച്ചു. മുണ്ടയ്ക്കൽ ആനന്ദവിഹാറിൽ പരേതരായ അനിരുദ്ധൻ്റെയും ആനന്ദവല്ലിയുടെയും മകൻ ഉമയനല്ലൂർ പൂരം വീട്ടിൽ ആഷാ അനിരുദ്ധൻ (57) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പതിന് അയത്തിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്, ബൈക്കിൽ നിന്നും തെറിച്ചു വീണാണ് മരണം സംഭവിച്ചത്. എഴുകോൺ നിള പാലസ് ചീഫ് അക്കൗണ്ടൻ്റായി ജോലി ചെയ്യുകയാണ്. എഴുകോണിലെ ഹോട്ടലിലേക്ക് പോകും വഴിയാണ് അപകടം. പൊതുദർശനം നാളെ രാവിലെ 12 മണിക്ക് ആനന്ദവിഹാറിൽ (കവറാട്). സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വിട്ടു വളപ്പിൽ ഭാര്യ: ജീജ.എം (ടീച്ചർ, എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം) മക്കൾ: ഡോ.അശ്വിൻ അനിരുദ്ധൻ, (ഹോളിക്രോസ്,കൊട്ടിയം) ആരോമൽ അനിരുദ്ധൻ മരുമകൾ: ഡോ.അശ്വിത.എസ് ( കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം) മുണ്ടയ്ക്കൽ ശ്രീഭദ്രകാളീക്ഷേത്ര ദൈനംദിന ഭരണ സമിതി സെക്രട്ടറിയായിരുന്നു.
Read More » -
India
കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് പിണറായി വിജയന്റെ മറുപടി ,യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി
യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു . യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനേയും യുപി മുഖ്യമന്ത്രി തന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനവട്ട വോട്ടഭ്യര്‍ഥന നടത്തിയത് .ഇതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗിക്കു മറുപടി നൽകിയിരിക്കുന്നത്.
Read More » -
LIFE
ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് ” ഹാപ്പി വാലൻന്റൈൻസ് ഡേയിൽ
ജനപ്രിയ താരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ” ഹാപ്പി വാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകളും നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്‌കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു . ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് . ” ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം…
Read More » -
Kerala
നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക് സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു
നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക് സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു . വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി .കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്. ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട്…
Read More » -
Kerala
ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയമെന്ന് വി ഡി സതീശൻ
ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്. സ്വര്‍ണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്നയാളാണ് എം. ശിവശങ്കര്‍. ഇയാള്‍ക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തം. പുസ്തകം എഴുതാന്‍ ശിവശങ്കറിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് പ്രത്യേക തരം, പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും. ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Read More » -
India
വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മ
വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മ. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ തീരുമാനം. താരത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കമെന്നാണ് അരാധകകൂട്ടായ്മയുടെ വിശദീകരണം. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി കരുത്ത് തെളിയിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനാണ് അരാധക കൂട്ടായ്മയുടെ നീക്കം. ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കവുമായി വിജയ് ആരാധകര്‍ 10 Feb 2022 8:52 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മ. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ തീരുമാനം. താരത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കമെന്നാണ് അരാധകകൂട്ടായ്മയുടെ വിശദീകരണം. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി കരുത്ത് തെളിയിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനാണ് അരാധക കൂട്ടായ്മയുടെ നീക്കം. Also Read – ‘ഒരു ചെറിയ തെറ്റ്, യുപി കേരളമായേക്കും’; വോട്ടെടുപ്പിന് മുമ്പ്…
Read More » -
Kerala
യു പി,കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനേയും യുപി മുഖ്യമന്ത്രി തന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനവട്ട വോട്ടഭ്യര്‍ഥന നടത്തിയിരിക്കുന്നത്. തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യം ഉറപ്പാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന വോട്ടെന്നും യോഗി പറഞ്ഞു. ഇതിനിടെയാണ് കശ്മീരോ കേരളമോ ബംഗാളോ പോലെ യുപിയും…
Read More » -
Kerala
പോലീസിന് വിമർശനം, പോലീസിന്റെ ‘നാക്ക്’കേട്ടാൽ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി
പോലീസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ നാക്ക് കേട്ടാൽ അറപ്പുളവാക്കുന്നതാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂർ കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസിൽ നിന്നും ഓണ്‍ലൈൻ വഴിയാണ് അദ്ദേഹം പോലീസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്തത്. പോലീസ് സേനാംഗങ്ങൾക്ക് ആധുനിക പരിശീലനം കിട്ടിയിട്ടും പഴയ തികട്ടലുകൾ ഇപ്പോഴും ചിലരിലുണ്ട്. ഇത്തരം പെരുമാറ്റം പൊതുവെ പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. കാലം മാറിയെങ്കിലും സേനയിൽ പോലീസിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. പഴയകാലത്ത് അധികാരികൾ പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താനായിരുന്നു. പോലീസിന് നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് വിനയാകുമെന്നും അദ്ദേഹം പറഞ്ഞു. 1957 ലെ ഇ എം എസ് സർക്കാരാണ് അത് വരെയുണ്ടായിരുന്ന പോലീസ് സമ്പ്രാദായങ്ങളെ മാറ്റിയത്. പോലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി. പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു.…
Read More » -
Kerala
മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ
മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽനിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആർ. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കാനുള്ള നടപടികൾ തിടുക്കത്തിലായിപ്പോയി. വനംവകുപ്പ് മേധാവിയേയും ചീഫ് വൈൽഡ്ലൈഫ് വാർഡനേയും വിളിപ്പിച്ചതായും മന്ത്രി പറഞ്ഞു. ബാബുവിനെതിരെ വനമേഖലയിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസ് എടുക്കുക. കുറ്റം തെളിഞ്ഞാൽ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം.
Read More » -
India
ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി
ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പടിഞ്ഞാറൻ യുപിയിലെ പ്രബല സമുദായമായ ജാട്ട് വിഭാഗക്കാരുടെ സഹായത്തോടെ 53 നിയമസഭാ സീറ്റുകളാണ് 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. കർഷക സമരത്തെ തുടർന്ന് ഉയർന്നു വന്ന ബിജെപി വിരുദ്ധ വികാരവും കരിന്പ് കർഷകർക്ക് വില കൂട്ടി നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്. ജാട്ട് സമുദായത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ ജനതാദൾ നേതാവ് ജയന്ത് ചൗധരിയുടെ പ്രവർത്തനങ്ങളും ബിജെപിയുടെ സാധ്യതകൾക്ക് തടസമാകുന്നു. കർഷക സമരത്തിൽ പങ്കെടുത്ത കർഷകരെ പാക്കിസ്ഥാനികൾ എന്നും ഖാലിസ്ഥാനികൾ എന്നും വിശേഷിപ്പിച്ച ബിജെപി സർക്കാരിന് എതിരേ ഭാരതീയ കിസാൻ യൂണിയൻ ഉൾപ്പെടെയുള്ള കർഷക സംഘടനകൾ നിശബ്ദ സ്വാധീനം ചെലുത്തുന്നു. പടിഞ്ഞാറൻ യുപിയിലെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടി ഏറ്റവും അധികം മുസ്ലിം സ്ഥാനാർഥികളെ…
Read More »