Month: February 2022
-
Life Style
പ്രഭാതസവാരിയുടെ ആരോഗ്യ ഗുണങ്ങള്‍
@ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്യോഗം എന്നിവില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം @ അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ഗുണങ്ങള്‍ ഏറെ നല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു @ ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണ് @ അതിരാവിലെ ലഭിക്കുന്ന ഓക്‌സിജന്‍ വലിയ അളവില്‍ ഉര്‍ജം നല്‍കും, പ്രത്യേകിച്ച് സന്ധികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും
Read More » -
Health
ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ഗുണങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ
ഗുണങ്ങൾ ശരീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്.കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും. വിഷാദം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും.…
Read More » -
LIFE
പോരുന്നോ,പോസിറ്റീവ് എനർജ്ജിയുമായി തിരികെ പോകാം
മനസ്സും ശരീരവും ശാന്തമാക്കുവാൻ വെള്ളിങ്കിരി മലയിലേക്ക് ഒരു യാത്ര… കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കയാണ്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.അതാണ് വെള്ളിങ്കിരി മലയിലേക്കുള്ള ഈ യാത്ര. കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള ഒന്നാണ്.(2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്) കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും വലത്തോട്ട് 8…
Read More » -
Food
വിഷുവിന് വീട്ടുവളപ്പിലെ വെള്ളരി കണികാണാം
പണ്ടുകാലത്ത് സമൃദ്ധിയുടെ പ്രതീകമായി സ്വന്തം പറമ്പിലുണ്ടായ ഫലങ്ങളാണ് വിഷുപ്പുലരിക്ക് കൺകുളിർക്കെ കണികാണാൻ തളികയിൽ വെച്ചിരുന്നതെങ്കിൽ ഇന്നത് പണം കൊടുത്ത് കണിക്കൊന്നയോടൊപ്പം വാങ്ങേണ്ട ഗതികേടിലാണ് നമ്മൾ മലയാളികൾ.ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയിൽ സമർപ്പിക്കുവാൻ നമുക്ക് കഴിയണം.ഇത് പഴയകാല നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണ്. ഫെബ്രുവരി ആദ്യവാരം അല്ലെങ്കിൽ രണ്ടാം വാരം തന്നെ ഇതിനായി വിത്ത് നടണം.മുടിക്കോട് ലോക്കൽ ആണ് വിഷുക്കണിക്ക് ഉപയോഗിക്കുന്ന കണിവെള്ളരി.കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിത്ത് സമാഹരിക്കാം.80 ദിവസം ആയുസുള്ള കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. നാലോ അഞ്ചോ വിത്തുകൾ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണിൽ 60 സെ.മീ ചുറ്റളവിലും 30 സെ.മീ താഴ്ചയിലും കുഴിയെടുത്ത് നടാം.അധികം താഴ്ത്തി നടേണ്ടതില്ല. 1-2 സെന്റീമീറ്റർ താഴ്ച അഭികാമ്യം.നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്ത് മുളച്ച് തൈകൾ വരും. നടുന്നതിന്…
Read More » -
LIFE
ഭയത്തെ ഭയപ്പെടേണ്ട; ഫോബിയ അങ്ങനെ അല്ല
ഭയം-പലപ്പോഴും അതൊരു രോഗമാണ്.പ്രത്യേകിച്ച് മനക്കരുത്തില്ലാത്തവരിൽ.പാനിക് ഡിസോഡർ അല്ലെങ്കിൽ പാർട്ട് ഓഫ് സ്‌കീസോഫ്രാനിയ.മരണ ഭയം, പൊക്കത്തോടുള്ള ഭയം,ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന ഭയം, ഇരുട്ടിനോടുള്ള ഭയം, ജീവികളോടുള്ള ഭയം,കാറ്റിനോടുള്ള ഭയം, ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയം, വേഗതയോടുള്ള ഭയം.. അങ്ങിനെ ഒരുപാട് ഭയങ്ങൾ. ചിലത് ആത്മഹത്യയിലേക്കും മറ്റു ചിലത് ഭയം കൊണ്ടുള്ള കൊലപാതകങ്ങളിലേക്കും എത്തിക്കുന്നവ.സ്വയം നിയന്ത്രണങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇവ കൈവിട്ടു പോകുന്നത്.പങ്കുവയ്ക്കുമ്പോൾ കുറയുന്ന ഒന്നാണ് ഇത്തരം ഭയരീതികൾ എന്നും മറക്കാതിരിക്കുക. ഭയം മനസ്സിന്റെ സൃഷ്ടിയാണ്.പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. ആശങ്ക വിതയ്ക്കുന്ന കാര്യങ്ങളും സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാം. അത്തരം ചിന്തകളെ ഭയമായും ഭീതിയായും വളർത്തിയെടുക്കാൻ മനുഷ്യ മനസ്സിന് അപാരമായ കഴിവുണ്ട്.മനസ്സിന്റെ ഭയം മാറ്റാൻ ഇതാ ചില വഴികൾ പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതിൽ നർമബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോൾ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തിൽ നേരിൽ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓർക്കാൻ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി…
Read More » -
Kerala
വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അന്തരിച്ചു
കോഴിക്കോട്∙ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ (78) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു മരണം.ഏറെക്കാലമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്നു. ഭാര്യ: ജുവേരിയ. മക്കള്‍: മന്‍സൂര്‍, എന്‍മോസ്, അഷ്റ, ഐന. ഖബറടക്കം പിന്നീട്.
Read More » -
India
ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
ഗുരുഗ്രാം: ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.ഗുരുഗ്രാം സെക്ടര്‍ 109ലെ പാര്‍പ്പിട സമുച്ചയത്തിന്റെ ആറാമത്തെ നിലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. കെട്ടിടാവിശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
Read More » -
India
യോഗിയെ ‘എയറിൽ’ നിർത്തി ഇന്ത്യ
യോഗി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ രോഗി എന്നാണ് വരുന്നതെന്നും ഇതേപോലെ ഒരു മനോരോഗിയെ ഇതിനു മുൻപ് ഇന്ത്യയുടെ മുഖ്യമന്ത്രി കസേരയിൽ കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയ തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പിഴവ് വരുത്തിയാല്‍ കേരളം പോലെയാകും എന്നുളള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ ദേശീയ മാധ്യമങ്ങൾ.യുപി കേരളത്തെ പോലെയായാല്‍ ജാതിയുടെയും മതത്തിന്‍റേയും പേരിലുള്ള കൊലകളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.മികച്ച വിദ്യാഭ്യാസം, ക്ഷേമപദ്ധതികള്‍, ആരോഗ്യസേവനങ്ങള്‍ എന്നിവ കിട്ടാന്‍ യുപി കേരളത്തെപോലെയാകണമെന്നാണ് അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.കേരളത്തിനെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലുമായിരുന്നു പിണറായി വിജയൻ മറുപടി കൊടുത്തത്.ഇംഗ്ലീഷില്‍ മറുപടി കൊടുത്ത ട്വീറ്റിനു പിന്നാലെയാണ് പിണറായി അതേ വാക്കുകള്‍ തന്നെ ഹിന്ദിയിലും ട്വീറ്റ് ചെയ്തത്.അതോടെ ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.ട്വിറ്ററില്‍ പിണറായിയുടെ വാക്കുകള്‍ ട്രെന്‍ഡിങ് ആകുകയും ചെയ്തു.യോഗിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അതേ വാക്കുകൾ പിന്നീട് ഹിന്ദിയിലും…
Read More » -
LIFE
വി സിനിമാസ് ഇന്റർനാഷണലിന്റെ പുതിയ ചിത്രം “നെയ്മർ” ടൈറ്റിൽ പോസ്റ്റർ റിലീസ്
തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി,തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിസിലൂടെ റിലീസ് ചെയ്തു. “ഓപ്പറേഷൻ ജാവ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടർ ആയും സംവിധായകൻ സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച…
Read More » -
Sports
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ജംഷഡ്പുർ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. രണ്ട് പെനാൽറ്റികളാണ് കേരള ബ്ലാസ്റ്റേഴ്സിന് വില്ലനായത്. ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 45-ാം മിനിറ്റിലും 48-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ഗ്രെഗ് സ്റ്റുവർട്ട് ലക്ഷ്യം കണ്ടത്തോടെ കൊന്പൻമാരുടെ പോരാട്ടത്തിന്റെ വീര്യം ഇടിഞ്ഞു. 53-ാം മിനിറ്റിൽ ചിമ കേരളത്തിനുമേൽ അവസാന ആണിയും അടിച്ചു. ജയത്തോടെ ജംഷഡ്പുർ 25 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 23 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നു.
Read More »