തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വിൽക്കുന്ന കടയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. പേരൂർക്കടയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് പ്രതി.
തമിഴ്നാട് സ്വദേശിയായ ഇയാളെ തമിഴ്നാട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് . രാജേഷ് എന്നാണ് ഇയാളുടെ പേരെന്നാണ് അറിയുന്നത്. ഏറെ ദുരൂഹത അവശേഷിപ്പിച്ച കൊലപാതകമായിരുന്നു അമ്പ ല മുക്കിൽ നടന്നത്.
കടയിലെ ജീവനക്കാരിയായ യുവതി കഴുത്തിനു കുത്തേറ്റു മരിക്കുകയായിരുന്നു. സമീപത്തെ കടകളിൽനിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങളിലെ സൂചനകളാണ് പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. യുവതിയുടെ കഴുത്തിൽ കിടന്ന മാല നഷ്ടമായിരുന്നു. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം എന്ന നിഗമനത്തിലായിരുന്നു പോലീസ്