IndiaNEWS

രാജ്യസഭയില്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കില്ല; ഇടത് എം പിമാര്‍ സഭ വിട്ടിറങ്ങി

ന്യൂഡൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന സംബന്ധിച്ച്‌ സഭയില്‍ ചര്‍ച്ച നടത്താനാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കില്ല.നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടത് എം പിമാര്‍ സഭ വിട്ടിറിങ്ങി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് ജോൺ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കിയത്.

യോഗിയുടെ പരാമര്‍ശം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടെങ്കിലും പതിവ് പോലെ ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയുടെ അധ്യക്ഷന്‍ കൈക്കൊണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സാമൂഹ്യജീവിതത്തിന്‍്റെ ഒട്ടുമിക്ക സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തെക്കുറിച്ച്‌ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഫെഡറലിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: