IndiaNEWS

മധ്യപ്രദേശിൽ നഴ്സിനെ വാർഡ് ബോയ് വെടിവച്ച് കൊന്നു

ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച്‌ കൊന്നു.മധ്യപ്രദേശിലെ ഭിന്ദിലാണ്  സംഭവം.ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26കാരിയായ നഴ്‌സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ബോയ് റിതേഷ് ശാക്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: