KeralaNEWS

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തൃശൂര്‍: പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ​ഗതാ​ഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്‌ആര്‍ടിസി നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്.

എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച്‌ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ​ഗതാ​ഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.

 

അടിയന്തിരമായി ബസ് സര്‍വ്വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോല്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.- For enquiry (24×7) :+91 471-2463799

+91 9447071021

1800 599 4011

Back to top button
error: