Movie

ജിസ്ജോയിയുടെ ‘ഇന്നലെവരെ’

ആസിഫ് അലി, ആൻ്റണിവർഗീസ്, നിമിഷാസജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഇന്നലെവരെ' യുടെ കഥ ബോബി- സഞ്ജയ്. തിരക്കഥ,സംവിധാനം ജിസ്ജോയ്

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇന്നലെ വരെ.’ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി, ആൻ്റണിവർഗീസ്, നിമിഷാസജയൻ എന്നിവരുടെ ഫോട്ടോ സഹിതമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഈ പോസ്റ്റർ ഇതിനകം ഏറെ പ്രേഷക ശ്രദ്ധയാണ് നേടിക്കഴിഞ്ഞു.
പൂർണ്ണമായും ഒരു ത്രില്ലർ മൂഡിലാണ് ‘ഇന്നലെ വരെ’ എന്ന ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ജിസ്ജോയ് പറഞ്ഞു.
സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ‘ഇന്നലെ വരെ’ നിർമ്മിക്കുന്നത്.
സിദ്ദിഖ്, റീബാ മോണിക്കാ ജോൺ, ഡോ.റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്.
ബോബി- സഞ്ജയ് യുടെ കഥയ്ക്ക് സംവിധായകനായ ജിസ്ജോയ് തിരക്കഥ രചിക്കുന്നു,
ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- രതീഷ് രാജ്.
ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

Signature-ad

വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: