പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്. കോഴിക്കോട് സ്വദേശിനിയായ യുവതിയും മകളുമാണ് റോയി, സുഹൃത്ത് സൈജു തങ്കച്ചന്, കൂട്ടാളി അഞ്ജലി എന്നിവര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്.
പരാതിക്കാരെ മുന്‍പരിചയം ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാട്ട് പ്രായ പൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു.
ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്. ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് കൊച്ചിയിലെത്തിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു.