പിതാവ് ജോണ്സണ് ഡ്രൈവറായിരുന്നു. നട്ടെല്ലിന് തകരാര്‍ സംഭവിച്ച് ഒരു വര്‍ഷം കിടപ്പിലായതോടെ വരുമാനം നിലച്ചു. ഒരുവര്‍ഷത്തെ ചികിത്സയുടെ ഫലമായി എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞെങ്കിലും കടം കയറി കുടുംബം ദുരിതത്തിലായി. ജീവിതമാര്‍ഗത്തിന് വണ്ടിയില്‍ ചായക്കച്ചവടം തുടങ്ങിയെങ്കിലും വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ താമസിക്കുന്നിടത്തുനിന്ന് ഇറങ്ങേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ സമീപവാസിയാണ് താമസിക്കാനും കച്ചവടത്തിനുമായി ചെറിയ വീട് നല്‍കിയത്.
ഈ പ്രതിസന്ധികള്‍ക്കിടയിലാണ് എഡ്നക്ക് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കുന്നത്. കൊച്ചി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്,സുഹൃത്ത് സമ്ബത്ത് സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബത്തിന് ഇതുവരെ സഹായം നല്‍കിയത്. എഡ്നയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയും സഹായം വേണം. സഹോദരന്മാരായ സാമുവല്‍, ജോയല്‍ എന്നിവര്‍ വിദ്യാര്‍ഥികളാണ്.