സോളാർ അപകീർത്തി കേസിൽ വി.എസ്.അച്യുതാനന്ദൻ കോടതിയിൽ സെക്യൂരിറ്റി ബോണ്ട് കെട്ടിവച്ചു. വിധി സ്റ്റേ ചെയ്ത ജില്ലാ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാര തുകയ്ക്ക് പകരമാണ് വി.എസ് സെക്യൂരിറ്റി ബോണ്ട് കെട്ടിവച്ചത്.
അച്യുതാനന്ദന്റെ മകൻ അരുണ്‍ കുമാറിന്റെ സാലറി സർട്ടിഫിക്കറ്റാണ് കോടതിയിൽ തുകയ്ക്കു പകരമായി നൽകിയത്. ഐഎച്ച്ആർഡിയിലെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അരുണ്‍ കുമാർ. 14,89,750 രൂപയാണ് അച്യുതാനന്ദൻ സബ് കോടതി ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടിക്കു നൽകേണ്ടത്.
സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ ഒരു സ്വകാര്യ ചാനലിലൂടെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്താവനയാണ് കേസിന് ആസ്പദമായത്.