IndiaNEWS

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ലോ​​​ക്ഡൗ​​​ൺ അ​​​ടു​​​ത്ത​​​മാ​​​സം ര​​​ണ്ടു​​​വ​​​രെ, ഇളവുകൾ വർധിപ്പിച്ചു

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ൺ അ​​​ടു​​​ത്ത​​​മാ​​​സം ര​​​ണ്ടു​​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ന​​​ഴ്സ​​​റി സ്കൂ​​​ളു​​​ക​​​ളും പ്ലേ ​​​സ്കൂ​​​ളു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ തു​​​റ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.​ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യു​​​ള്ള ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

സി​​​നി​​​മാ​​​തീ​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും കാ​​​ണി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കും. വി​​​വാ​​​ഹ​​​വും വി​​​വാ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും 200 പേ​​​രെ​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാം. നേ​​​ര​​​ത്തെ നൂ​​​റു​​​പേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി. മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ അ​​​ൻപതു​​​പേ​​​ർ​​​ക്കു​​​പ​​​ക​​​രം നൂ​​​റു​​​പേ​​​രെ അ​​​നു​​​വ​​​ദി​​​ക്കും. അ​​​തേ​​​സ​​​മ​​​യം സാ​​​മു​​​ദാ​​​യി​​​ക, സാം​​​സ്കാ​​​രി​​​ക, രാ​​​ഷ്‌​​​ട്രീ​​​യ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം തു​​​ട​​​രും. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ.

ജ​​​നു​​​വ​​​രി 22 ന് ​​​സം​​​സ്ഥാ​​​ന​​​ത്ത് 30,744 കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യ​​​പ്പോ​​​ഴേ​​​ക്കും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 3,086 ആ​​​യി കു​​​റ​​​ഞ്ഞു.

Back to top button
error: