KeralaNEWS

കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് പ്രദീപ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

ത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദീപിനെ പിടികൂടിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാർ 25000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

Signature-ad

ആദ്യം പതിനായിരം രൂപ നൽകി പിന്നീട് 15000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഈ വിവരം വിജിലൻസിനെ അറിയിച്ചത്.
പുറത്ത് കാറിൽ വച്ച് പണം കൈമാറുന്നതിനിടയിൽ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.

Back to top button
error: