KeralaNEWS

കപ്പ ഒരു കിലോ അമ്പത് !

ത്തനംതിട്ട: കപ്പയുടെ വില കിലോയ്ക്ക് അമ്പതായി.എങ്ങും കപ്പ കിട്ടാനില്ലാതായതോടെയാണ്
കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 30 രൂപയില്‍നിന്ന് 50-ലേക്ക് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതും നീണ്ടു നിന്ന മഴയിൽ വ്യാപകമായി കൃഷി നശിച്ചതുമാണ് കപ്പയുടെ വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം.

കഴിഞ്ഞ സീസണിലെ വിലക്കുറവുതന്നെയാണ് കര്‍ഷകരെ പ്രധാനമായും കപ്പക്കൃഷിയിൽ നിന്നും പിന്തിരിപ്പിച്ചത്.ചെലവാക്കിയ തുകപോലും കിട്ടാതെവന്നപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ചു.കൂലി വര്‍ധനയും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളില്‍ കാട്ടുപന്നി നാശം വിതച്ചതുമെല്ലാം കര്‍ഷകരെ കപ്പകൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു.ഇതോടെ ചക്കയ്ക്കും മാങ്ങയ്ക്കുമൊപ്പം ഈ സീസണിൽ കപ്പയും കിട്ടാക്കനിയാകുകയാണ്.

 

Signature-ad

കഴിഞ്ഞ സീസണില്‍ കപ്പയുടെ മൊത്തവില കിലോയ്ക്ക് എട്ടുരൂപവരെ താഴ്‌ന്നിരുന്നു.കപ്പ വാങ്ങാന്‍ ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പ് 12 രൂപയ്ക്ക് കപ്പക്കര്‍ഷകരില്‍നിന്ന്‌ സംഭരിച്ച്‌ വാട്ടിയും ഉണക്കിയും കിറ്റുകളില്‍കൂടിയും വിതരണം ചെയ്യുകയായിരുന്നു.

Back to top button
error: