KeralaNEWS

സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്

സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരാമര്‍ശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതില്‍ അഡ്വക്കേറ്റ് ജനറല്‍ അതൃപ്തി അറിയിച്ചു. സില്‍വര്‍ ലൈനില്‍ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ നല്‍കിയത്. സര്‍വേ നടപടികള്‍ തടഞ്ഞ് കൊണ്ട് ഫെബ്രുവരി ഏഴിന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

വിഷയത്തില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ് എന്ന വാദം പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. സര്‍ക്കാരിന്റെ ഭാഗം പരിഗണിക്കാതെയാണ് സര്‍വേ തടഞ്ഞ് കൊണ്ട് സിംഗിള്‍ ബെഞ്ച് രണ്ടാമത്തെ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞു കൊണ്ടുള്ള സിം​ഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിം​ഗിൾ ബെഞ്ച് നിർദ്ദേശവും ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയിരുന്നു

Signature-ad

 

 

Back to top button
error: