KeralaNEWS

അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ

ഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ.കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു.28 പേരെ വെറുതെവിട്ടു.

പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്ബര കേസില്‍ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികള്‍. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Back to top button
error: