Month: February 2022
-
Kerala
ഡീസൽവില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്.വില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ‘കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് കേന്ദ്രം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് പൊതുഗതാഗത മേഖല നേരിടുന്നത്.ഈ ഘട്ടത്തില്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ വര്‍ധന രാജ്യത്താകെ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’, ആന്റണി രാജു വ്യക്‌തമാക്കി. ഐ.ഒ.സിയില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്ബുകളില്‍നിന്ന് ഇന്ധനം നിറക്കുമെന്നും മന്ത്രി വിശദീകരിച്ചു.
Read More » -
Kerala
നടുറോഡിൽ പോലീസിന്റെ വാഹനപരിശോധന; നാട്ടുകാർ തടിച്ചുകൂടിയപ്പോൾ വാഹനം മാറ്റി
കായംകുളം:റോഡു മധ്യത്തിൽ തങ്ങളുടെ വാഹനം ഇട്ടുകൊണ്ടുള്ള പൊലീസിന്റെ വാഹന പരിശോധനക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.ലിങ്ക് റോഡില്‍നിന്ന് പാര്‍ക്ക് ജംഗ്ഷനിലേക്കുള്ള തിരക്കേറിയ റോഡില്‍ ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹന ഉടമയില്‍നിന്നും പിഴ ഈടാക്കാനായിട്ടാണ് പൊലീസ് വാഹനം നിര്‍ത്തിയത്.തുടർന്ന് ഇതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ് അടക്കമുള്ളവ മുന്നോട്ട് പോകാനാകാതെ നിര്‍ത്തിയിടേണ്ടി വന്നു.തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയതോടെയാണ് വാഹനം മാറ്റാന്‍ പോലീസ് തയാറായത്.
Read More » -
Kerala
ഐഎസ്എൽ സെമി-ഫൈനൽ, ഫൈനൽ തീയതികൾ പ്രഖ്യാപിച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള രണ്ടു മത്സരവും അതിനിർണായകം
ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ നോക്കൗട്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു.ആദ്യ പാദ സെമി ഫൈനൽ മാർച്ച് 11 വെള്ളിയാഴ്ചയും മാർച്ച് 12 ശനിയാഴ്ചയും നടക്കും. മാർച്ച് 15 ചൊവ്വാഴ്ചയും മാർച്ച് 16 ബുധനാഴ്ചയും റിട്ടേൺ ലെഗുകൾ ക്രമീകരിച്ചിരിക്കുന്നു.ഫൈനൽ മാർച്ച് 20 ഞായറാഴ്ച്ച നടക്കും.ഗോവയിലെ ഫട്ടോർഡയിലുള്ള പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ സീസണിലെ സെമി ഫൈനലിൽ എവേ ഗോൾ നിയമം ബാധകമല്ല. അതാത് രണ്ട് ലെഗ് ടൈകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമുകൾ ഫൈനലിലേക്ക് മുന്നേറും.ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ട മത്സരങ്ങളുടെ ഷെഡ്യുൾ മാത്രമേ നേരത്തെ പുറത്തിറക്കിയിരുന്നുള്ളൂ. മാർച്ച് 7നാണ് ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നത്. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.16 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്തും,16 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി മോഹൻബഗാൻ മൂന്നാം സ്ഥാനത്തും,16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള…
Read More » -
കോട്ടയം ജില്ലയില്‍ 456 പേര്‍ക്കുകോവിഡ്; 1287 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1287 പേര്‍ രോഗമുക്തരായി. 4071 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 227 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7078 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 440618 പേര്‍ കോവിഡ് ബാധിതരായി. 432171 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10087 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം – 80 കറുകച്ചാൽ -29 ചങ്ങനാശേരി -26 പാലാ -16 തൃക്കൊടിത്താനം – 15 വാകത്താനം, വാഴപ്പള്ളി, പായിപ്പാട് -12 മണർകാട് – 11 ഏറ്റുമാനൂർ 10 കാഞ്ഞിരപ്പള്ളി, ചിറക്കടവ്- 9 രാമപുരം, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, കരൂർ, കിടങ്ങൂർ, പാമ്പാടി – 8 മാടപ്പള്ളി, അയ്മനം, പാറത്തോട് 7 ആർപ്പൂക്കര,…
Read More » -
Kerala
വരൂ… പാലാംകടവിലിരുന്ന് അഞ്ചുമണിക്കാറ്റ് കൊള്ളാം
കോട്ടയം: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പാലാംകടവിലെ കടത്തു കടവിൽ ‘അഞ്ചുമണിക്കാറ്റ്’ വിശ്രമ കേന്ദ്രം തുറന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് വിശ്രമകേന്ദ്രം ഒരുക്കിയത്. കടവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാറിന്റെ തീരത്തെ പാലാംകടവിലെ കൽപ്പടവുകളിൽ ടൈൽ പാകി വശങ്ങളിൽ സംരക്ഷണവേലി തീർത്തു. പതിറ്റാണ്ടുകൾക്ക് മുമ്പ് തലയോലപ്പറമ്പ് വാണിജ്യകേന്ദ്രമായി നിലകൊണ്ടപ്പോൾ ചരക്കുമായി കേവുവള്ളങ്ങളിൽ വരുന്നവർക്ക് ദിശകാട്ടിയിരുന്ന കടവിലെ വിളക്കുകാൽ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. വിളക്കുകാലിൽ സോളാർ ലൈറ്റ് ഘടിപ്പിച്ചു. കടവ് പ്രകാശമാനമാക്കാൻ സോളാർ ലൈറ്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കാറ്റേറ്റ് പാലാംകടവിൽ സായാഹ്നം ചെലവഴിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ നാല് ചാരുബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ചാരുബഞ്ചുകൾ കൂടി സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചിട്ടുണ്ട്. കടവിന്റെ പരിസരത്തുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം നീക്കി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉത്തരവാദിത്ത മിഷൻ കോ- ഓർഡിനേറ്റർ ആർ.…
Read More » -
Kerala
ഗവര്‍ണറെ ഉപയോഗിച്ച് ഭരണത്തിൽ കേന്ദ്രം ഇടപെട്ടാല്‍ പാര്‍ട്ടി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം സംബന്ധിച്ച വിഷയത്തില്‍ പ്രതിസന്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ല, അത്തരം പ്രചാരണങ്ങള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രം. നയപ്രഖ്യാപനം സംബന്ധിച്ച് ഗവര്‍ണര്‍ തന്നെ നിലപാട് തിരുത്തിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ സ്റ്റാഫില്‍ ആര് വേണമെന്ന് ഗവര്‍ണറാണ് തീരുമാനിക്കുന്നത്. അത് പോലെ തന്നെയാണ് മന്ത്രിമാരുടെ സ്റ്റാഫിലെ കാര്യങ്ങളും. രാഷ്ട്രീയം ഇല്ലാത്തവരല്ല സ്റ്റാഫുകളിലുള്ളത് എന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി ഗവര്‍ണറുമായി സംസാരിക്കുന്നത് സ്വാഭാവിക നടപടികള്‍ മാത്രമാണ്. മുഖ്യമന്ത്രി എവിടെ പോകുന്നു എന്ന് രാഷ്ട്രീയ നേതൃത്വത്തെ അറിയിക്കേണ്ട കാര്യമില്ല അത് മുഖ്യമന്ത്രി എന്ന നിലയില്‍ തീരുമാനിക്കേണ്ട വിഷയമാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംഘര്‍ഷമുണ്ടാക്കുന്ന അന്തരീക്ഷമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രതിസന്ധി ഉണ്ടാവാന്‍ സാധിക്കില്ല. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം ഇടപെട്ടാല്‍ പാര്‍ട്ടി നേരിടുമെന്നും…
Read More » -
Kerala
സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട്, സുരേന്ദ്രനെതിരെ പ്രതിഷേധം; ബി.ജെപി പ്രവര്‍ത്തകർ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി
കാസർഗോഡ്: ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുമ്പള പഞ്ചായത്തിലെ സി.പി.എം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. കെ സുരേന്ദ്രന് എതിരെ ഉള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ സി.പി.എമ്മുമായി ഒത്തുകളിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത്. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കെ സുരേന്ദ്രന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന്…
Read More » -
NEWS
കാടും മൃഗങ്ങളും കാഴ്ചകളുടെ വിസ്മയവുമായി ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയില്‍
ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്. ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വന്‍മരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്. അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
Read More » -
Kerala
ജീവിക്കാൻ അനുവദിക്കൂ, ശിവശങ്കറിനോട് സ്വപ്ന
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിമർശനവുമായി വീണ്ടും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ശിവശങ്കറാണ്. തന്നെ തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം. ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ, ദ്രോഹിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. ആർഎസ്എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു.
Read More »
