NEWSWorld

കാടും മൃഗങ്ങളും കാഴ്ചകളുടെ വിസ്മയവുമായി ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയില്‍

ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.

Signature-ad

എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്.

ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വന്‍മരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്. അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

Back to top button
error: