കായംകുളം:റോഡു മധ്യത്തിൽ തങ്ങളുടെ വാഹനം ഇട്ടുകൊണ്ടുള്ള പൊലീസിന്റെ വാഹന പരിശോധനക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.ലിങ്ക് റോഡില്‍നിന്ന് പാര്‍ക്ക് ജംഗ്ഷനിലേക്കുള്ള തിരക്കേറിയ റോഡില്‍ ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹന ഉടമയില്‍നിന്നും പിഴ ഈടാക്കാനായിട്ടാണ് പൊലീസ് വാഹനം നിര്‍ത്തിയത്.തുടർന്ന് ഇതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ് അടക്കമുള്ളവ മുന്നോട്ട് പോകാനാകാതെ നിര്‍ത്തിയിടേണ്ടി വന്നു.തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയതോടെയാണ് വാഹനം മാറ്റാന്‍ പോലീസ് തയാറായത്.