KeralaNEWS

ഐഎസ്എൽ സെമി-ഫൈനൽ, ഫൈനൽ തീയതികൾ പ്രഖ്യാപിച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള രണ്ടു മത്സരവും അതിനിർണായകം

ന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ നോക്കൗട്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു.ആദ്യ പാദ സെമി ഫൈനൽ മാർച്ച് 11 വെള്ളിയാഴ്ചയും മാർച്ച് 12 ശനിയാഴ്ചയും നടക്കും. മാർച്ച് 15 ചൊവ്വാഴ്ചയും മാർച്ച് 16 ബുധനാഴ്ചയും റിട്ടേൺ ലെഗുകൾ ക്രമീകരിച്ചിരിക്കുന്നു.ഫൈനൽ മാർച്ച് 20 ഞായറാഴ്ച്ച നടക്കും.ഗോവയിലെ ഫട്ടോർഡയിലുള്ള പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഈ സീസണിലെ സെമി ഫൈനലിൽ എവേ ഗോൾ നിയമം ബാധകമല്ല. അതാത് രണ്ട് ലെഗ് ടൈകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമുകൾ ഫൈനലിലേക്ക് മുന്നേറും.ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ട മത്സരങ്ങളുടെ ഷെഡ്യുൾ മാത്രമേ നേരത്തെ പുറത്തിറക്കിയിരുന്നുള്ളൂ. മാർച്ച് 7നാണ് ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നത്.
നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.16 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്തും,16 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി മോഹൻബഗാൻ മൂന്നാം സ്ഥാനത്തും,16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ് ഉള്ളത്.16 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മുംബൈയും,17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ബംഗളൂരുവുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 18 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായും എഫ്‌സി ഈസ്റ്റ് ബംഗാൾ 17 മത്സരങ്ങളിൽ നിന്ന് 10  പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചാലും ഇരു ടീമുകൾക്കും സെമിയിൽ കടക്കാനാകില്ല.
ഫെബ്രുവരി 23-ന് ഹൈദരാബാദുമായും 26-ന് ചെന്നൈയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.
മാർച്ച് ഏഴിന് ലീഗ് ഘട്ടം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: