KeralaNEWS

മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു

1995 മുതല്‍ 1997 വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്നു
 
 
 

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനം വരെയെത്തിച്ച മുന്‍ പരിശീലകന്‍ റുസ്തം അക്രമോവ് (73) അന്തരിച്ചു.ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.1995 മുതല്‍ 1997 വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്നു.

ഐ.എം.വിജയന്‍, കാള്‍ട്ടന്‍ ചാപ്മാന്‍, ബ്രൂണോ കുടീഞ്ഞോ,ബൈച്ചൂങ് ബൂട്ടിയ തുടങ്ങിയവർ അക്രമോവിന്റെ ടീമിലെ പ്രധാന താരങ്ങളായിരുന്നു. 1996 ഫെബ്രുവരിയിലെ ഫിഫ റാങ്കിങ്ങിലാണ് അക്രമോവിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം 94-ാം സ്ഥാനം കൈവരിച്ചത്.ഫിഫ റാങ്കിങ് ഏര്‍പ്പെടുത്തിയ ശേഷം ഇന്ത്യന്‍ ടീം കൈവരിച്ച ഏറ്റവും മികച്ച സ്ഥാനമാണിത്.

Back to top button
error: