KeralaNEWS

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി 2022-24 വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) 2022-24 വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ സ്വീകരിക്കും.
വാഴ്സിറ്റിയുടെ കീഴിലുള്ള അടല്‍ ബിഹാരി വാജ്പേയി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പാണ് കോഴ്സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, പ്രോസ്‍പെക്ടസ് www.jnu.ac.in/abvsme-admission എന്ന വെബ്സൈറ്റിൽ ലഭിക്കും.. അപേക്ഷഫീസ് 2000 രൂപ. SC/ST/PWD വിഭാഗങ്ങള്‍ക്ക് 1000 രൂപ.യോഗ്യത: 50 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. SC/ST/PWD വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക്. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
 

IIM-കാറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്.

Back to top button
error: