Month: February 2022

  • Kerala

    സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും സ്വാമിയുടെ സഹായിയായ യുവാവും പ്രതികള്‍

    തിരുവനന്തപുരം: പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നാടകീയ വഴിത്തിരിവ്. ഒടുവിൽ പരാതിക്കാരിയും കാമുകനും പ്രതികൾ. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയാറാക്കിയത്. ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. 2017 മേയ് 19ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ചിരുന്ന ഗംഗേശാനന്ദയുടെ ലിംഗം പരാതിക്കാരി മുറിക്കുകയായിരുന്നു. പീഡനത്തിന് ഇടയില്‍ ആണിത് സംഭവിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗംഗേശാനന്ദക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ അത് അപ്രകാരമല്ലെന്നും താന്‍സ്വയം മുറിക്കുകയായിരുന്നു എന്നും സ്വാമി വെളിപ്പെടുത്തി. ഇത് പിന്നീട് ഉറക്കത്തില്‍ ആരോമുറിച്ചുവെന്ന് സ്വാമി മാറ്റിപറഞ്ഞു. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പ്രത്യേക കോടതിയില്‍ മൊഴിനല്‍കി. തന്നെ കുറ്റക്കാരനാക്കാന്‍ പൊലീസിന്‍റെ ഉന്നത തലത്തില്‍ ഇടപെടുന്നതായി സ്വാമി ഡി.ജി.പിക്കുപരാതിയും നല്‍കി. ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്. ഒരുമിച്ച്‌ ജീവിക്കാന്‍…

    Read More »
  • Crime

    മലയാളി കാമുകനെ തേടി എത്തിയ പാക് യുവതി അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മടങ്ങുന്നു

    ബെംഗളൂരു: ഖത്തറില്‍വെച്ച് പ്രണയത്തിലായ മലയാളിയോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്ന പാക്കിസ്ഥാനി യുവതി അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാക്കിസ്ഥാന്‍ അധികൃതര്‍ യുവതിയുടെ പൗരത്വം സ്ഥിരീകരിച്ചതോടെയാണ് മടക്കയാത്രക്ക് വഴി തുറന്നത്. 2017 ന് ബെംഗളൂരുവില്‍വെച്ച് അറസ്റ്റിലായ സമീറ അബ്ദുറഹ്്മാന്‍ എന്ന 28 കാരി അഞ്ച് മാസത്തിനുശേഷം ജയിലില്‍ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റവും വ്യാജരേഖകളും സംബന്ധിച്ച ആരോപണങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി 2021 സെപ്റ്റംബര്‍ മുതല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ക്ക് കാത്തിരിക്കയായിരുന്നു. ദോഹയില്‍വെച്ചാണ് മലയാളിയായ മുഹമ്മദ് ശിഹാബുമായി പ്രണയത്തിലായത്. വ്യാജ ഇന്ത്യന്‍ പൗരത്വ രേഖയുണ്ടാക്കാന്‍ ശിഹാബ് ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സമീറയോടൊപ്പം പാക്കിസ്ഥാനി ദമ്പതിമാരായ കാസിഫ് ശംസുദ്ദീന്‍, കിരണ്‍ ഗുലാം അലി എന്നിവരേയും 2017 മേയില്‍ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണി ആയിരുന്ന സമീറ എന്ന നജ്മക്കും പാക്കിസ്ഥാനി ദമ്പതിമാര്‍ക്കും ആധാര്‍ കാര്‍ഡ് അടക്കമുള്ള ഇന്ത്യന്‍ രേഖകളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. സമീറയോടൊപ്പം അനധികൃതമായാണ് ഇന്ത്യയിലെത്തിയതെന്ന് സമ്മതിച്ച കാസിഫിനേയും കിരണിനേയും…

    Read More »
  • Crime

    വനിതാ സര്‍വേയര്‍മാരെ അപമാനിച്ച യുവാവ് അറസ്റ്റില്‍

    തൃശൂര്‍: കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീ സര്‍വേ സൂപ്രണ്ട് ഓഫീസില്‍നിന്നുള്ള രണ്ട് വനിതാ സര്‍വേയര്‍മാരെ അപമാനിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പൂളാക്കല്‍  വീട്ടിപ്പാറ ജെഫിനെ (23) ആണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിള്ളന്നൂര്‍ വില്ലേജില്‍ മാറ്റാപുറം  പൂളാക്കലിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. റീസര്‍വേക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥരെ ജെഫിന്‍  ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥര്‍ ഉടന്‍  തന്നെ പോലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പോലീസ്  ഇയാളെ പിടികൂടുകയായിരുന്നു.    റീ സര്‍വ്വേയുടെ  ഭാഗമായി  സ്ഥലത്ത്   എത്തിയ  വനിത ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസഭ്യം പറയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത്. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Pravasi

    കരിപ്പൂര്‍- ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ക്ക് തുടക്കം

    കരിപ്പൂര്‍: ജിദ്ദയിലേക്ക് കരിപ്പൂരില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി.  165 യാത്രക്കാരുമായാണ് ആദ്യവിമാനം കരിപ്പൂരില്‍ നിന്ന് പറന്നത്.  ജിദ്ദയില്‍ നിന്നുള്ള മടക്ക സര്‍വീസില്‍ 170 യാത്രക്കാര്‍ കരിപ്പൂരിലെത്തി. 189 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ എയര്‍ഇന്ത്യ എക്‌സ് പ്രസ് റിയാദിലേക്ക് സര്‍വ്വിസ് ആരംഭിച്ചിരുന്നു. ഈ മാസം 23,24 തിയതികളില്‍ കരിപ്പൂരില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 12.45ന് ജിദ്ദയിലെത്തും. ജിദ്ദയില്‍ നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കരിപ്പൂരിലെത്തും. 26,27,28 തിയതികളില്‍ പുലര്‍ച്ചെ 3.10ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.15നാണ് ജിദ്ദയിലെത്തുക. രാവിലെ 8.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.25ന് കരിപ്പൂരിലെത്തും. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ ചൊവ്വ ഒഴികെ എല്ലാ ദിവസവും കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.

    Read More »
  • Crime

    രണ്ട് പെണ്‍കുട്ടികള്‍ ചാടിപ്പോയി; മണിക്കറുകള്‍ക്കകം പടിയിലായി

    തൃശൂര്‍: സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് ജില്ല വിട്ട് പോയ ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് വിദ്യാര്‍ഥിനികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തൃശൂര്‍ രാമവര്‍മപുരത്തുള്ള   പെണ്‍കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമിലെ രണ്ട് വിദ്യാര്‍ഥിനികളാണ് ക്ലാസ്സ് കട്ട് ചെയ്ത് നാടുവിട്ടുപോയത്. തൃശൂരില്‍   നിന്നും കടന്നുകളഞ്ഞ ഇവരെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പോലീസ്  പിടികൂടിയത്. നഗരത്തിലെ പ്രശസ്തമായ സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നുമാണ് ഇവര്‍ ചാടി പോയത്. പോക്‌സോ കേസിലെ ഇരകളായ രണ്ടുപേരെയും ചില്‍ഡ്രന്‍സ് ഹോമിലെ വാഹനത്തിലാണ് സ്‌കൂളിലും കോളേജിലും എത്തിച്ച്  തിരികെ കൊണ്ടുപോകാറുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ്സ് കഴിഞ്ഞ് വാഹനം എത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടികളെ കാണാനില്ലെന്ന വിവരം ഉടന്‍ ഈസ്റ്റ് പോലീസിലും വെസ്റ്റ് പോലീസിലും ചില്‍ഡ്രന്‍സ് ഹോം  ജീവനക്കാരും അധ്യാപകരും അറിയിച്ചു. രണ്ടു സ്‌റ്റേഷനുകളില്‍ നിന്നും വിവരം റെയില്‍വേ പോലീസിന് ഉടനടി കൈമാറി. ട്രെയിനുകളില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി പോയിരുന്ന പോലീസുകാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശ  പ്രകാരം…

    Read More »
  • Business

    പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം

    ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്‌മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്‌പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…

    Read More »
  • Business

    കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്‌കൗട്ട് പോർട്ടൽ

    തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്‌കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്‌കൗട്ട് പോർട്ടലിന്റെ സഹായം തേടാം. കമ്പനികൾക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ ശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാൻ ഡോ.എം.അയ്യപ്പൻ (എച്ച്.എൽ.എൽ. മുൻ സി.എം.ഡി) പറഞ്ഞു. ഉദ്യോഗാർഥികൾക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു മുൻ വൈസ് ചാൻസലർ) ചൂണ്ടിക്കാട്ടി. യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകർക്കായി സ്‌കൗട്ട് നിലവിൽ രജിസ്‌ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള പറഞ്ഞു. ഉദ്യോഗാർഥികൾക്ക്…

    Read More »
  • NEWS

    മറ്റുപുരുഷനുമായുള്ള ഭാര്യയുടെ നിരന്തര ഫോണ്‍ സംസാരം വൈവാഹിക ജീവിതത്തിലെ ക്രൂരത: ഹൈക്കോടതി

    കൊച്ചി: ഭര്‍ത്താവിന്റെ എതിര്‍പ്പ് അവഗണിച്ചു മറ്റൊരു പുരുഷനുമാ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതു വൈവാഹിക ജീവിതത്തിലെ ക്രൂരതയെന്നു ഹൈക്കോടതി. ഭര്‍ത്താവിന്റെ അഭിപ്രായം മാനിക്കാതെ അര്‍ധരാത്രിയിലും മറ്റും ഫോണ്‍ ചെയ്യുന്ന ഭാര്യയുടെ നടപടി വിവാഹമോചനത്തിനു കാരണമാണെന്നു കോടതി വിലയിരുത്തി. കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കുടുംബ കോടതിയിലെ കൗണ്‍സലിങ്ങിനു ശേഷവും ഭാര്യ മറ്റൊരാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നതിന്റെ കോള്‍ വിശദാംശങ്ങളുമായാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ബി.എസ്.എന്‍.എല്ലില്‍ നിന്നുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഭാര്യയുടെ ബന്ധം നല്ല രീതിയിലുള്ളതല്ലെന്നാണ് ഫോണ്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ പല തവണ വേര്‍പിരിഞ്ഞു താമസിച്ചിട്ടു ഉണ്ടെന്നും പല തവണ കൗണ്‍സിലിങ് നടത്തിയിട്ടും ഒരുമിച്ചു ജീവിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്ന കാര്യത്തില്‍ ഭാര്യ പരാജയപെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  

    Read More »
  • കോട്ടയം തിരുവാതുക്കലില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; കുമാരനല്ലൂര്‍ സ്വദേശിയായ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

    കോട്ടയം: തിരുവാതുക്കലില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കുമാരനല്ലൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമാരനല്ലൂര്‍ മള്ളൂശേറി പാറയ്ക്കല്‍ വീട്ടില്‍ പി.എ സലിമി(41)നെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവാതുക്കലിലെ കെട്ടിട നിര്‍മ്മാണ സൈറ്റില്‍ എത്തിയ പ്രതി, ഇവിടെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും പ്രതിരക്ഷപെടുകയും ചെയ്തു. ഇതേ തുടര്‍ന്നു പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രാഥമിക പരിശോധനയിലാണ് സിസിടിവിയില്‍ നിന്നും പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന്, പോലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ സലിമിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെപ്പറ്റി ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്കു രഹസ്യ…

    Read More »
  • Crime

    സേനയുടെ മാനം കാക്കാന്‍ ആ ‘സുഹൃത്തുക്കളെ’ കോട്ടയം ജില്ലാ പോലീസ് വേര്‍പെടുത്തി

    പൊന്‍കുന്നം: പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പള്ളക്കത്തോട് പോലീസ് സ്റ്റേഷനിലെ വിവാദമായ കയ്യാങ്കളി കേസ് കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കാതെ അവസാനിപ്പി്ക്കാന്‍ നിര്‍ദ്ദേശം. സേനയുടെ മാനം കാക്കാന്‍ ഒടുവില്‍ ആ ‘സുഹൃത്തുക്കളെ’ കോട്ടയം ജില്ലാ പോലീസ് വേര്‍പെടുത്തി. വാട്സ് ആപ്പിലും ഫോണിലും ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളി വരെ എത്തിയത്. എസ്ഐയും വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്ഐയുടെ ഭാര്യ കണ്ടെത്തുകയും തുടര്‍ന്ന് എസ്ഐ ഉദ്യോഗസ്ഥയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് പരിധി വിട്ട പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. യൂണിഫോം ധരിച്ച് സ്റ്റേഷനുള്ളില്‍ ഏറ്റുമുട്ടിയ ‘സുഹൃത്തുക്കളെ’ പല വഴി പിരിച്ചാണ് ജില്ലാ പോലീസ് അംഗീകാരം നല്‍കിയത്. പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍നിന്ന് പറപറന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ വീടിന് സമീപത്തെ മുണ്ടക്കയം സ്‌റ്റേഷനില്‍ ജോലി ചെയ്യും. നിലവിലുള്ള സ്റ്റേഷനില്‍നിന്ന് തട്ട് കിട്ടിയ എസ്ഐ ഇനി മുതല്‍ ചിങ്ങവനത്താകും സേവനം അനുഷ്ഠിക്കുക. കഴിഞ്ഞ ദിവസമാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ ബ്ലോക്ക് നാടകം അരങ്ങേറിയത്.…

    Read More »
Back to top button
error: