MovieNEWS

മോഹന്‍ലാല്‍, ആഷിഖ് അബു ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്ന് ആന്‍റണി പെരുമ്പാവൂർ

ഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍  നായക വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ആന്‍റണി പെരുമ്പാവൂർ. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി. കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാല്‍ ചിത്രത്തെക്കുറിച്ചുള്ള ചർച്ചപോലും ഇതുവരെ നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ആരംഭിക്കും.
ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുക എന്നും ആന്റണി കൂട്ടിച്ചേർത്തു.

മൂണ്‍ഷോട്ട് എന്‍റര്‍ടെയ്മെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിനായി ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രത്തിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തേ ആഷിഖ് അബുവും പറഞ്ഞിരുന്നു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചില സൂചനകള്‍ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഉടമ സന്തോഷ് ടി കുരുവിളയും നല്‍കിയിരുന്നു.

Back to top button
error: