KeralaNEWS

എന്തിനാണ് നാം കറികളിലും മറ്റും കടുക് പൊട്ടിച്ചിടുന്നത് ?

ഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് കടുക്.ഒപ്പം
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കടുക് സഹായിക്കും.
സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ കടുക് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും  ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.
ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി വരെ കുറയ്ക്കാമെന്നാണ് ​വിവിധ പഠനങ്ങളിൽ പറയുന്നത്.കടുകെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്നും ​ഗവേഷകർ പറയുന്നു.ഇതുകൂടാതെ കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.
കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സോഡിയം എന്നീ മൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിൻ എ, തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അജം, കൊഴുപ്പ് എിവയും കടുകിൽ അടങ്ങിയിരിക്കുന്നു. സിനിഗ്രിൻ, സെൻസോൾ, മൈറോസിൻ എന്നിവയുമുണ്ട്.
ആയുർവേദത്തിൽ വാതരോഗങ്ങൾ ശമിപ്പിക്കാനും വിയർപ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപ്പിക്കാനും കടുകധിഷ്ഠിത മരുന്നുകൾ ഉപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്. വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാൽ മൂത്രാഘാതം, അഗ്നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും.

Back to top button
error: