നെത്തോലി ഒരു ചെറിയ മീനല്ല.കാരണം ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങള്‍ ചെയ്യുന്ന മത്സ്യമാണ് നത്തോലി.കൊഴുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നെത്തോലിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്നതാണ് വാസ്തവം.
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നത്തോലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാവുന്നു.
നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിന് നത്തോലി കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നെത്താലിയ്ക്ക് പ്രത്യേക പങ്കുണ്ട്.ഇത് ആരോഗ്യമുള്ള ചര്‍മ്മം നല്‍കുകയും ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകളും മറ്റു ചര്‍മ്മപ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന കാല്‍സ്യം മറ്റ് മീനുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് നത്തോലിയിലാ ണ്.
കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും ഏറ്റവുമധികം സഹായിക്കുന്ന ഒരു മത്സ്യവുമാണ് നത്തോലി.മാത്രമല്ല പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന എല്ലാവിധ കാഴ്ച പ്രശ്‌നങ്ങള്‍ക്കും നത്തോലിയില്‍ പരിഹാരമുണ്ട്.
തടി കുറയ്ക്കുന്ന കാര്യത്തിലും നത്തോലി ഒരിക്കലും ചെറുതല്ല.കാരണം നത്തോലിയുടെ ഉപയോഗം ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് പ്രദാനം ചെയ്യുന്ന പ്രോട്ടീന്‍ തടി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.