Month: January 2022

  • Kerala

    കട്ടപ്പനയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്

    കട്ടപ്പന നത്തുകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്.തോപ്രാംകുടി ഉദയഗിരി സ്വദേശി അയ്യനോലിൽ ജിജോ ( 36 ) മകൾ അയോണ ( 14 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാർ നിശേഷം തകർന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.

    Read More »
  • NEWS

    കരുതിയിരിക്കുക, കെ.എസ്.ഇ.ബിയുടെ മറവിൽ ഇരുട്ടടി, തൃശൂരിലെ ഡോക്ടർക്ക് നഷ്ടപ്പെട്ടത് മൂന്നു ലക്ഷം

    ഉപഭോക്താക്കൾക്ക് ആദ്യം മൊബൈൽ സന്ദേശങ്ങൾ അയക്കും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിക്കും. അവർ നൽകുന്ന ലിങ്കിലൂടെ മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽഫോൺ വിദൂരത്തു നിന്ന്‌ നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശങ്ങളും വായിച്ചെടുക്കും.  തുടർന്ന് അക്കൗണ്ടിലെ പണം അവർ തട്ടിയെടുക്കും തൃശ്ശൂർ: കെ.എസ്.ഇ.ബി. ബിൽ അടച്ചിട്ടില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നുമുള്ള മുന്നറിയിപ്പുമായെത്തിയ ഫോൺകോളിന് പ്രതികരിച്ച ഡോക്ടർക്ക് മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വിളിച്ചയാൾ ബിൽ അടയ്ക്കാനെന്നുപറഞ്ഞ് എസ്.എം.എസ് സന്ദേശം ഡോക്ടറുടെ ഫോണിലേക്ക് അയച്ചുകൊടുത്തു. സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയെന്നും നിർദേശിച്ചു. നിർദേശം അതേപടി അനുസരിച്ച ഡോക്ടർക്ക് അല്പസമയത്തിനുള്ളിൽ സ്വന്തം അക്കൗണ്ടിൽനിന്ന് പല തവണയായി മൂന്നുലക്ഷം പിൻവലിച്ചു എന്ന സന്ദേശവും വന്നു. സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർചെയ്തു. പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണിതെന്ന് പോലീസ് പറയുന്നു. ആദ്യം ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയക്കും.…

    Read More »
  • NEWS

    കരുതിയിരിക്കുക, കെ.എസ്.ഇ.ബിയുടെ മറവിൽ ഇരുട്ടടി, തൃശൂരിലെ ഡോക്ടർക്ക് നഷ്ടപ്പെട്ടത് മൂന്നു ലക്ഷം

    ഉപഭോക്താക്കൾക്ക് ആദ്യം മൊബൈൽ സന്ദേശങ്ങൾ അയക്കും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിക്കും. അവർ നൽകുന്ന ലിങ്കിലൂടെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറയും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽഫോൺ വിദൂരത്തുനിന്ന്‌ നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശങ്ങളും വായിച്ചെടുക്കാൻ സാധിക്കും. തുടർന്ന് അക്കൗണ്ടിലെ പണം അവർ തട്ടിയെടുക്കും തൃശ്ശൂർ: കെ.എസ്.ഇ.ബി. ബിൽ അടച്ചിട്ടില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നുമുള്ള മുന്നറിയിപ്പുമായെത്തിയ ഫോൺകോളിന് പ്രതികരിച്ച ഡോക്ടർക്ക് മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വിളിച്ചയാൾ ബിൽ അടയ്ക്കാനെന്നുപറഞ്ഞ് എസ്.എം.എസ് സന്ദേശം ഡോക്ടറുടെ ഫോണിലേക്ക് അയച്ചുകൊടുത്തു. സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയെന്നും നിർദേശിച്ചു. നിർദേശം അതേപടി അനുസരിച്ച ഡോക്ടർക്ക് അല്പസമയത്തിനുള്ളിൽ സ്വന്തം അക്കൗണ്ടിൽനിന്ന് പല തവണയായി മൂന്നുലക്ഷം പിൻവലിച്ചു എന്ന സന്ദേശവും വന്നു. സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർചെയ്തു. പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണിതെന്ന് പോലീസ് പറയുന്നു. ആദ്യം ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയക്കും. തുടർന്ന്…

    Read More »
  • India

    ഐഎസ്‌എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ പോരാട്ടം

    വാസ്കോ ഗോവ: മുന്‍ ചാമ്ബ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും ഹൈദരാബാദ് എഫ്സിയും ഇന്ന് ഐഎസ്എല്ലിൽ ഏറ്റുമുട്ടും.രാത്രി 7.30ന് വാസ്കോ ഗോവയിലെ തിലക് മൈതാനത്താണ് മത്സരം.10 കളികളില്‍ ഹൈദരാബാദ് എഫ്സിക്ക് 16ഉം ചെന്നൈയിന് 14ഉം പോയിന്‍റ് വീതമുണ്ട്. ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.ജംഷഡ്പൂർ എഫ്സിയാണ് നിലവിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. അതേസമയം ഐഎസ്‌എല്ലില്‍ അഞ്ചാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ കുതിപ്പ് തുടരുകയാണ്. 11 കളിയില്‍ 20 പോയിന്‍റോടെയാണ് മഞ്ഞപ്പട പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇന്നലെ ഈ സീസണിലെ തങ്ങളുടെ പതിനൊന്നാം മത്സരത്തില്‍ ഒ‍ഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോള്‍ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.സീസണിൽ തോൽവിയറിയാതെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 10–ാം മത്സരമായിരുന്നു ഇത്.

    Read More »
  • India

    കുല്‍ഗാമില്‍ ഏറ്റുമുട്ടൽ;ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

    ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി ജമ്മു കാശ്മീർ പൊലീസ്.ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.  കശ്മീര്‍ പൊലീസിലെ രോഹിത് ഛിബ് ആണ് മരിച്ചത്. മൂന്ന് സൈനികര്‍ക്കും പ്രദേശവാസികളായ രണ്ട് പേര്‍ക്കും പരിക്കേറ്റതായും കശ്മീര്‍ ഐജി വിജയ്കുമാര്‍ അറിയിച്ചു.

    Read More »
  • Kerala

    സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

    കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ സ്‌കൂളുകളുടെ കാര്യവും ചര്‍ച്ച ചെയ്യും.കൂടാതെ പരീക്ഷ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവയെ സംബന്ധിച്ചും തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  സ്‌കൂളുകള്‍ ഇപ്പോഴുള്ള പോലെ തുടരണോ അതല്ല, ബാച്ചുകളായി നടത്തണോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    Read More »
  • Kerala

    112 തീരദേശ റോഡുകള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും  

    ആലപ്പുഴ: പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായി 112 തീരദേശ റോഡുകള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് റോഡുകള്‍ നിർമ്മിച്ചത്. ആകെ 62.7 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ 44.40 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.  തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതി.പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കല്‍ വരുന്ന 1,850 റോഡുകള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കുകയും 1,205 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

    Read More »
  • Kerala

    അഡ്വ. എ. ജയശങ്കറിനെ സിപിഐ തിരിച്ചെടുത്തു

    അഡ്വ. എ. ജയശങ്കറിനെ  പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ  റദ്ദാക്കി.ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്. ബ്രാഞ്ച് തീരുമാനത്തിനെതിരെ ജയശങ്കര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുകയും അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോൾ അംഗത്വം പുനഃസ്ഥാപിക്കുന്നത്.

    Read More »
  • Kerala

    സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യത

    കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യത.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം വീണ്ടും ചേരുന്നുണ്ട്.ഈ യോഗത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വീണ്ടും ഓണ്‍ലൈന്‍ സജ്ജീകരണം തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതേസമയം രാത്രി നിയന്ത്രണങ്ങളോ വാരാന്ത്യ ലോക്ഡൗണോ ഏർപ്പെടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

    Read More »
  • Kerala

    കണികാണാൻ പോലും ഇല്ല പുളിവെണ്ട

    പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായുണ്ടായിരുന്ന ചെടിയായിരുന്നു പുളിവെണ്ട. വലിയ പരിചരണമൊന്നും വേണ്ടാത്ത ഇവ കാട് പോലെ തഴച്ചു വളരുകയും ചെയ്യും. ഇപ്പോള്‍ കണി കാണാന്‍ പോലും കിട്ടാറില്ലെങ്കിലും ഇതിന്റെ ഗുണം മനസിലാക്കി മിക്കവരും പുളിവെണ്ട വീടുകളില്‍ വച്ചുപിടിപ്പിക്കുന്നുണ്ട്. മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും പുളിവെണ്ട അറിയപ്പെടുന്നു. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളി രസത്തിനായും ഉപയോഗിക്കാറുണ്ട്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്. പുളി വെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ട്. ജീവകം-സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും കലവറയാണിത്. ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന മാറും. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് പുളി വെണ്ടയുടെ ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കാം.

    Read More »
Back to top button
error: