IndiaNEWS

ഐഎസ്‌എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ പോരാട്ടം

വാസ്കോ ഗോവ: മുന്‍ ചാമ്ബ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും ഹൈദരാബാദ് എഫ്സിയും ഇന്ന് ഐഎസ്എല്ലിൽ ഏറ്റുമുട്ടും.രാത്രി 7.30ന് വാസ്കോ ഗോവയിലെ തിലക് മൈതാനത്താണ് മത്സരം.10 കളികളില്‍ ഹൈദരാബാദ് എഫ്സിക്ക് 16ഉം ചെന്നൈയിന് 14ഉം പോയിന്‍റ് വീതമുണ്ട്. ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.ജംഷഡ്പൂർ എഫ്സിയാണ് നിലവിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്.

അതേസമയം ഐഎസ്‌എല്ലില്‍ അഞ്ചാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ കുതിപ്പ് തുടരുകയാണ്. 11 കളിയില്‍ 20 പോയിന്‍റോടെയാണ് മഞ്ഞപ്പട പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇന്നലെ ഈ സീസണിലെ തങ്ങളുടെ പതിനൊന്നാം മത്സരത്തില്‍ ഒ‍ഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോള്‍ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.സീസണിൽ തോൽവിയറിയാതെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 10–ാം മത്സരമായിരുന്നു ഇത്.

Back to top button
error: