Month: January 2022

  • Kerala

    കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇതാ ചില ഭക്ഷണങ്ങൾ;ഒഴിവാക്കേണ്ടതും

    എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം തങ്ങളുടെ കുട്ടികൾ നല്ല ബുദ്ധിശക്തിയോടെ വളരണമെന്നാണ്.അതിനായി അവർ ബോൺവിറ്റയും ഹോർലിക്സും എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യും.എന്നാൽ ബുദ്ധിയും ഓർമയും കൂട്ടുന്ന, നമുക്ക് യഥേഷ്ടം ലഭിക്കുന്ന ഭക്ഷണങ്ങളോട് മുഖം തിരിക്കുകയും ചെയ്യും.കാരണം ‘ഓ… അവനത് കഴിക്കില്ല’,അല്ലെങ്കിൽ ‘അവൾക്കത് ഇഷ്ടമല്ല..’ എന്നതാവും പ്രശ്നം. വീടുകളിൽ പാചകം ചെയ്യുന്ന, വലിയ വിലകൊടുക്കാതെ കിട്ടുന്ന ചില ഭക്ഷണങ്ങൾ ‘ബ്രെയിൻ ഫുഡ്സ്’എന്നാണ് അറിയപ്പെടുന്നതു തന്നെ.കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള അത്തരം ചില ഭക്ഷണപദാർത്ഥങ്ങളെ നമുക്ക് പരിചയപ്പെടാം. ചീര, കേൽ (Kale), ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ലുടിൻ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്ക ആരോഗ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ്.ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ. നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കരുത്തുള്ളവയാണ്. കാൻസറിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്റ്സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി. ബ്രോക്കോളി കഴിക്കുന്നതു വഴി കോളിൻ എന്ന പോഷണവും ലഭിക്കുന്നു. തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. മാത്രമല്ല മസ്തിഷ്കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിൽ…

    Read More »
  • Kerala

    ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

    തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്.വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. തൃശൂര്‍ അവണൂര്‍ പി.എച്ച്‌.സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്ന അമ്ബിളിക്ക് ഈയിടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.എന്നാല്‍  ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.

    Read More »
  • India

    ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി;മൂന്നു മരണം

    കൊല്‍ക്കത്ത: ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി  ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ബിക്കാനീറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന 15633 നമ്ബരിലുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ  ജല്‍പായ്ഗുരിന് അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബോഗികള്‍ കൂട്ടിയിടിച്ച്‌ ഒരു ബോഗി പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    കാട്ടുപന്നി കുറുകെ ചാടി; വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്. കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

    Read More »
  • Kerala

    ഒ​മി​ക്രോ​ണ്‍ ക്ല​സ്റ്റ​ർ: പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​നെ​തി​രെ ന​ട​പ​ടി

    തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​മി​ക്രോ​ണ്‍ ക്ല​സ്റ്റ​റാ​യ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.    

    Read More »
  • Kerala

    എറണാകുളം അതിരൂപത വൈദിക കൂട്ടായ്മയിൽ നുഴഞ്ഞു കയറി ലഹള ഉണ്ടാക്കിയ വൈദികർക്കും അൽമായർക്കും എതിരെ പോലീസ് കേസെടുത്തു

    കാക്കനാട് :  എറണാകുളം അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ്  മാർ ആന്റോണി കരിയിൽ 2021 ഡിസംബർ 20 നു വിളിച്ച് കൂട്ടിയ ഓൺലൈൻ വൈദിക യോഗത്തിൽ (പ്രിസ്ബത്തെരിയം) അനധികൃതമായി കടന്നുകൂടി പ്രശ്നങ്ങൾ സൃഷ്ടിച്ച വൈദികർക്കും അൽമായർക്കും എതിരെ പോലീസ് കേസെടുത്തു.ഓൺലൈൻ  മീറ്റിംഗ് ലിങ്ക് അനധികൃതമായി സംഘടിപ്പിച്ച് എറണാകുളം അതിരൂപത വൈദികൻ എന്ന വ്യാജേന മീറ്റിംഗ് അഡ്മിനെ തെറ്റിധരിപ്പിച്ചു അനധികൃതമായി മീറ്റിങ്ങിൽ പ്രവേശിക്കുകയും ബിഷപ്പും വൈദികരും സംസാരിക്കുമ്പോൾ അസഭ്യ ഭാഷണം നടത്തി ലഹള ഉണ്ടാക്കുകയും ഇതിന്റെ  ദൃശ്യങ്ങൾ  പകർത്തി സാമൂഹ്യ മധ്യങ്ങളിൽ കൂടി (വാട്സപ് ഗ്രൂപ്പ് , ഫേസ്ബുക്ക് – മാർത്തോമ മാർഗം , കൊടുങ്ങല്ലൂർ നസരാണികൾ ) പ്രചരിപ്പിക്കുകയും ബിഷപ്പിനെയും അതിരൂപതയെയും വൈദികരെയും അവഹേളിക്കുകയും ചെയ്ത് മത സ്പർധ ഉണ്ടാക്കുകയും ചെയ്തതിനെതിരെയാണ് പോലീസ് കേസ്. ചങ്ങനാശ്ശേരി അതിരൂപത വൈദികനും ഇപ്പോൾ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയും മൈനർ സെമിനാരി റെക്ടറുമായ ഫാ ബാബു പുത്തെൻപുരക്കൽ, സീറോ…

    Read More »
  • Kerala

    നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത് വീടിന്റെ മതിൽ ചാടിക്കടന്ന്

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്  നടൻ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്  റെയ്ഡ് നടത്തി. ഇന്ന് പകൽ 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടിൽ പ്രവേശിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിർമാണക്കമ്പനിയും സഹോദരൻ അനൂപിന്റെ വീടും ഉൾപ്പെടെയുള്ള ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നത്. പത്മസരോവരത്തിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത്.

    Read More »
  • Kerala

    തൈ​പ്പൊ​ങ്ക​ൽ; അഞ്ച് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ധി

    തിരുവനന്തപുരം: തമിഴ്നാട്ടിലെ തൈ​പ്പെ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ​അഞ്ച്  ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കൊ​ല്ലം, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് വെള്ളിയാഴ്ച​ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

    Read More »
  • India

    കാൽ നൂറ്റാണ്ടു മുൻപ് പന്നിയുടെ ഹൃദയം മനുഷ്യനിൽ പരീക്ഷിച്ച ഡോക്ടറെ അസമിൽ അറസ്റ്റ് ചെയ്തിരുന്നു

    ഗുവാഹത്തി: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പരീക്ഷിച്ച വാർത്ത ലോകം ആഹ്ലാദത്തോടെ ശ്രവിക്കുമ്പോൾ, കാൽ നൂറ്റാണ്ടു മുൻപ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച ഡോക്ടറെ അസമിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ധാനി റാം ബറുവ എന്ന ഡോക്ടറാണ് 1997 ൽ 32 വയസ്സുകാരനിൽ പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. ഒരാഴ്ചയോളം ജീവിച്ച പുർണോ സൈക്കിയ എന്ന രോഗി പിന്നീട് മരിച്ചു. നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അറസ്റ്റിലുമായി. ഹൃദയത്തിൽ വലിയ ദ്വാരമുണ്ടായിരുന്ന യുവാവിലാണ് ഡോ. ബറുവ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ഇംഗ്ലണ്ടിൽ നിന്ന് എഫ്ആർസിഎസ് പൂർത്തിയാക്കിയ അദ്ദേഹം ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോനാഥൻ ഹോയുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്. അണുബാധയെ തുടർന്ന് രോഗി മരിച്ചപ്പോൾ ഇരു ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 72 വയസ്സുള്ള ഡോ.ബറുവ  ഗുവാഹത്തിയിൽ നിന്നും 20 കിലോമീറ്റർ ദൂരത്തുള്ള ഗ്രാമത്തിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്.

    Read More »
  • Kerala

    അന്തരീക്ഷ താപനില ഉയരുന്നു;കോഴി കർഷകർ ശ്രദ്ധിക്കുക

    കോഴികളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത രോഗപ്രതിരോധശേഷി എന്നിവയിൽ അന്തരീക്ഷതാപനില നിർണായക പങ്കുവഹിക്കുന്നു. അതുകൊണ്ട് അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ഇവയിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കോഴിക്കൂടിനുള്ളിൽ ഏറ്റവും യുക്തമായ അന്തരീക്ഷതാപനില 21 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. കോഴിക്കൂടിനുള്ളിൽ 24 ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ മുട്ട ഉത്പാദനത്തിൽ കുറവുണ്ടാവുകയും ഇവയുടെ ആരോഗ്യം കുറയുകയും ചെയ്യുന്നു. അന്തരീക്ഷ ഊഷ്മാവ് 24 ഡിഗ്രി സെൽഷ്യസ് കൂടുമ്പോൾ കോഴികൾ അസ്വസ്ഥരാക്കുന്നു. കൂടാതെ തമ്മിൽ അകന്നു പോകുന്നതായും കാണാം.ഇത് കൂടാതെ മാംസ്യം, ഊർജം എന്നീ പോഷകഘടകങ്ങൾ കാൽസ്യം, പൊട്ടാസ്യം മുതലായ ധാതുലവണങ്ങൾ ജീവകങ്ങൾ ആയ എ ബി 2, സി, ഡി തുടങ്ങിയവ ശരീരത്തിൽ കുറയുകയും ചെയ്യുന്നു. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ കഴിക്കുന്ന തീറ്റ അളവിൽ കുറവുണ്ടാകുന്നു. കോഴികൾ മരണപ്പെടാനും സാധ്യതയുണ്ട്. കോഴിവസന്ത, രക്താതിസാരം, മറ്റു…

    Read More »
Back to top button
error: