NEWS

കരുതിയിരിക്കുക, കെ.എസ്.ഇ.ബിയുടെ മറവിൽ ഇരുട്ടടി, തൃശൂരിലെ ഡോക്ടർക്ക് നഷ്ടപ്പെട്ടത് മൂന്നു ലക്ഷം

ഉപഭോക്താക്കൾക്ക് ആദ്യം മൊബൈൽ സന്ദേശങ്ങൾ അയക്കും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിക്കും. അവർ നൽകുന്ന ലിങ്കിലൂടെ മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽഫോൺ വിദൂരത്തു നിന്ന്‌ നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും.
ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശങ്ങളും വായിച്ചെടുക്കും.  തുടർന്ന് അക്കൗണ്ടിലെ പണം അവർ തട്ടിയെടുക്കും

തൃശ്ശൂർ: കെ.എസ്.ഇ.ബി. ബിൽ അടച്ചിട്ടില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നുമുള്ള മുന്നറിയിപ്പുമായെത്തിയ ഫോൺകോളിന് പ്രതികരിച്ച ഡോക്ടർക്ക് മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വിളിച്ചയാൾ ബിൽ അടയ്ക്കാനെന്നുപറഞ്ഞ് എസ്.എം.എസ് സന്ദേശം ഡോക്ടറുടെ ഫോണിലേക്ക് അയച്ചുകൊടുത്തു. സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയെന്നും നിർദേശിച്ചു.

നിർദേശം അതേപടി അനുസരിച്ച ഡോക്ടർക്ക് അല്പസമയത്തിനുള്ളിൽ സ്വന്തം അക്കൗണ്ടിൽനിന്ന് പല തവണയായി മൂന്നുലക്ഷം പിൻവലിച്ചു എന്ന സന്ദേശവും വന്നു.

സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർചെയ്തു. പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണിതെന്ന് പോലീസ് പറയുന്നു. ആദ്യം ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയക്കും. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച്, അവർ അയച്ചുനൽകുന്ന ലിങ്കിലൂടെ മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽഫോൺ വിദൂരത്തുനിന്ന്‌ നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കുന്നു.
ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശങ്ങളും അടക്കം വായിച്ചെടുക്കാൻ സാധിക്കും. തുടർന്ന് അക്കൗണ്ടിലെ പണം അവർ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

Back to top button
error: