Month: January 2022
-
NEWS
എന്താണ് പി.എസ്.സി, എങ്ങനെ അപേക്ഷിക്കണം…? തൊഴിലന്വേഷകർ സൂക്ഷിച്ചു വയ്ക്കേണ്ട സമ്പൂർണ വിവരങ്ങൾ ഇതോടൊപ്പം
‘വിവിധ തസ്തികകളിൽ പി.എസ്.സിക്ക് അപേക്ഷ നൽകണമെങ്കില്‍ കമ്മീഷന്റെ വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ കഴിയൂ. ഈ പരിഷ്കാരം നിർബന്ധമാക്കിയത് 2012 ജനുവരി ഒന്നു മുതലാണ്.’ തൊഴിലന്വേഷകർക്ക് പി.എസ്.സിയിലേക്ക് അപേക്ഷ നൽകാനും പരീക്ഷയ്ക്കു തയ്യാറെടുക്കാൻമുള്ള മുഴുവൻ വിവരങ്ങളും ഇതോടൊപ്പം കേരളത്തിൽ തൊഴിലുറപ്പിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഔദ്യോഗികസംവിധാനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. സർക്കാർ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി വഴിയാണ് പ്രവേശനം നടപ്പാക്കുന്നത്. ഇന്ത്യൻ ഭരണഘടനയാൽ സ്ഥാപിതമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ഭരണഘടനയുടെ 320 (3)-ാം ആർട്ടിക്കിൾ പ്രകാരം സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗവൺമെന്റിന് നിർദ്ദേശം നൽകുന്നത് കമ്മീഷനാണ്. നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുക, ഒഴിവ് വരുന്നതനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുക, എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, കായികക്ഷമതാ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവ നടത്തുക, ഉദ്യോഗാർഥികൾ പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക, മെറിറ്റും സംവരണവും പരിഗണിച്ച് ഒഴിവിനനുസരിച്ച് ഉദ്യോഗാർഥികളെ നിർദ്ദേശിക്കുക എന്നീ ചുമതലകൾ കമ്മീഷനിൽ…
Read More » -
India
ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം; കേരളത്തിലെ ബിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന നിശ്ചലചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ- തൊഴിൽവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.എന്നാൽ കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിക്കുകയും അതിന്റെ മോഡല്‍ സമര്‍പ്പിക്കുകയും ചെയ്തു.ആദ്യം ഇതിന് അനുമതി ലഭിക്കുകയും എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കപ്പെടുകയും ചെയ്യുകയായിരുന്നു ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് മന്ത്രി ശിവന്‍ കുട്ടിയുടെ പ്രതികരണം.
Read More » -
Kerala
തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ
തൃശൂര്‍: നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ ജയലളിത ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കുന്നതിനിടയിൽ സംശയം തോന്നിയ ജീവനക്കാരാണ് പോലീസിൽ അറിയിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെ വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിയുകയായിരുന്നു. ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്ക്കെതിരെ നെടുപുഴ പോലീസ് കേസെടുത്തു. യുവതിയെ ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് രാണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.ഇവർ നേരത്തെ ഹോം നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
Read More » -
India
ഐഎസ്എൽ: ഹൈദരാബാദ് എഫ്സി-ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ (1-1)
വാസ്കോ ഗോവ: ഐഎസ് എല്ലില്‍ ഇന്നു നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി ചെന്നൈയെ1-1 സമനിലയിൽ തളച്ചു.ഇതോടെ 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് എത്തി. ചെന്നൈയിന്‍ എഫ്സി 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ഉള്ളത്. 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ആണ് ലീഗില്‍ ഒന്നാമത്.ജംഷഡ്പൂർ എഫ്സിയാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്.മൂംബൈ എഫ്സി നാലാം സ്ഥാനത്തും എറ്റികെ മോഹൻബഗാൻ അഞ്ചാം സ്ഥാനത്തും തുടരുന്നു.
Read More » -
India
ട്രെയിൻ അപകടം;മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കും. പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡിക്കടുത്ത് മൈനാഗുഡിയിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.15633 ബിക്കാനിര്‍-ഗുവാഹത്തി എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയതിനെ തുടർന്ന് അപകടത്തില്‍പ്പെട്ടത്.
Read More » -
Kerala
ദിലീപ് പ്രതിയായ നടിയുടെ ഫോട്ടോയും വിവരങ്ങളും പങ്കുവെച്ച് രാജ്യാന്തര മാധ്യമങ്ങൾ
നടന്‍ ദിലീപ് പ്രതിയായ കേസിലെ ഇരയുടെ പേരും ചിത്രവും പുറത്ത് വിട്ട് ദേശീയ രാജ്യാന്തര മാധ്യമങ്ങള്‍.ആക്രമിക്കപ്പെട്ട നടി ആരാണെന്നും അതിൽ ദിലീപിന്റെ പങ്ക് എന്താണെന്നും അക്കമിട്ട് നിരത്തിയാണ് വാർത്തകൾ നൽകിയിരിക്കുന്നത്.ചില മാധ്യമങ്ങൾ തങ്ങളുടെ വാർത്തയുടെ തലക്കെട്ടില്‍ നടിയുടെ പേരും പിന്നാലെ നടിയുടെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മുന്ന് ദിവസമായി നിരവധി മാധ്യമങ്ങള്‍ നടിയുടെ ചിത്രവും പേരും ചേര്‍ത്ത് വാര്‍ത്ത നല്‍കിയിരിക്കുന്നത്.കോടതി ഉത്തരവ് പ്രകാരം ഇരയുടെ പേരും ഫോട്ടോയും പുറത്തു വിടാന്‍ പാടില്ലാത്തതാണ്.
Read More » -
Kerala
മൂന്നു വർഷമായി തുടരുന്ന പ്രകൃതി വിരുദ്ധ പീഡനം; സഹികെട്ട സഹോദരിമാരുടെ പരാതിയിൽ 19 കാരൻ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: മൂന്നു വർഷമായി തുടരുന്ന അയല്‍വാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് പൊറുതിമുട്ടിയ പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങാനൊരുങ്ങിയെങ്കിലും കൃത്യ സമയത്ത് ബന്ധുക്കള്‍ കത്ത് കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ഒരു 19 കാരന്റെ കാമഭ്രാന്ത്.സഹോദരിമാരായ പെൺകുട്ടികളെ മൂന്നു വര്‍ഷത്തോളമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അയൽവാസിയായ യുവാവിനെ ഇതേതുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറില്‍ ചിറപ്പാറയില്‍ ഇന്‍സാദ് ( ഇച്ചു -19) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷത്തോളമായി ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം നാടുവിടാന്‍ തീരുമാനിച്ചത്.എന്നാൽ വീട്ടുകാർ തക്കസമയത്ത് കത്ത് കണ്ടെത്തിയതോടെ സംഭവത്തിന് ക്ലൈമാക്സുമായി.
Read More » -
Kerala
ജീവിതത്തിൽ നമ്മൾ സ്വീകരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം A. ഏറ്റവും കുറയ്ക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ…
Read More » -
NEWS
മൂന്നര വയസുകാരൻ കൊല്ലപ്പെട്ടത് ക്രൂരമർദ്ദനത്തെ തുടർന്ന്, അമ്മയും രണ്ടാനച്ഛനും കസ്റ്റടിയിൽ
തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുംതാസ് ബീഗത്തിൻ്റെ മകൻ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മ മുംതാസ് ബീഗത്തെയും കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ രണ്ടാനച്ഛൻ അർമാനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു മലപ്പുറം: കഴിഞ്ഞ ദിവസം മൂന്നര വയസുകാരൻ തിരൂരിൽ മരിക്കാൻ കാരണം ക്രൂരമർദ്ദനമേറ്റത് കൊണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും അടക്കം ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുംതാസ് ബീഗത്തിൻ്റെ മകൻ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ അർമാൻ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പാലക്കാട് നിന്ന് പൊലീസ് പിടികൂടി. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മ മുംതാസ് ബീഗത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച…
Read More » -
Kerala
മയക്കുമരുന്നുമായി എംബിബിഎസ് വിദ്യാർഥി ചങ്ങനാശേരിയിൽ പിടിയിൽ
കോട്ടയം: എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ചങ്ങനാശേരിയിൽ എംബിബിഎസ് വിദ്യാർഥി പിടിയിലായി. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്‍തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും, 13 ഗ്രാം കഞ്ചാവും പിടികൂടിയത്. സംഭവത്തിൽ മൂണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി കടവ് കരയില്‍ വീട്ടില്‍ താരീഖ് തൗഫീഖ് (26) ആണ് അറസ്റ്റിലായത്.ഇറ്റലിയിൽ എംബിബിഎസ് വിദ്യാർഥി ആയ ഇയാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ചങ്ങനാശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും നടത്തിയ പട്രോളിങിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.
Read More »