IndiaNEWS

ഹൃദയാഘാതം:ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കുന്നത് എങ്ങനെ?

 ‘സിപിആർ’ കൊടുക്കുന്നത് എങ്ങനെയെന്ന് എല്ലാവരും ജീവിതത്തിൽ പഠിച്ചിരിക്കേണ്ട  ഒന്നാണ്
ന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായാല്‍, സിപിആര്‍- ശുശ്രൂഷ(കാര്‍‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ അഥവാ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ചികില്‍സ- സിപിആര്‍) നല്‍കിയാല്‍, ഏറെ മരണങ്ങളും ഒഴിവാക്കാം. എന്നാല്‍ മൂന്നു കോടിയിലേറെ ഹൃദ്രോഗികളുള്ള ഇന്ത്യയില്‍ 98 ശതമാനം ജനങ്ങള്‍ക്കും, സിപിആര്‍ ശുശ്രൂഷ എങ്ങനെ ചെയ്യണമെന്ന് അറിയില്ല എന്നതാണ് സത്യം.
ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തമായി അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി. ആര്‍ക്കും പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ ജീവന്‍രക്ഷാവിദ്യ സമൂഹത്തിൽ എല്ലാവരും പരിശീലിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ എണ്‍പത് ശതമാനം പേരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സിപിആര്‍ എന്ന പ്രഥമശുശ്രൂഷകൊണ്ടാകുമെന്നാണ് പഠനം.
ഹൃദയ സ്തംഭനം സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് സിപിആർ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഞ്ചിൽ ശക്തമായി മിനിറ്റിൽ 100 തവണയിൽ കുറയാതെ തുടർച്ചയായി ആഴത്തിൽ അമർത്തുക വഴി താൽകാലികമായി ഹൃദയമിടിപ്പ് നിലനിർത്തുകയാണ് ഇവിടെ സാധ്യമാവുന്നത്.രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ സിപിആർ ഇടയ്ക്കു വെച്ച് നിർത്തുകയുമരുത്.
തലച്ചോറിലേക്കും മറ്റവയവങ്ങളിലേക്കും ‌ രക്തം എത്തിച്ചു കൊടുക്കാൻ സിപിആർ മൂലം സാധിക്കുന്നു. സിപിആർ ചെയ്യുന്ന അത്രയും സമയം മാത്രം രക്ത ഓട്ടം സാധ്യമാവുന്നു.അതിനാൽ ആശുപത്രിയിൽ എത്തി വിദഗ്‌ധ ചികിത്സ ലഭിക്കുന്നതുവരെ ഇത് തുടരണം.(ആശുപത്രിയിൽ എത്തിയാൽ പിന്നെ മെഡിക്കൽ ജീവനക്കാർ അത് നോക്കിക്കൊള്ളും)
നോട്ട്; ഹൃദയാഘാതം ഉണ്ടായാൽ സിപിആർ ചെയ്തില്ലെങ്കിൽ മരണം സുനിശ്ചിതമാണ്.തക്ക സമയത്തു സിപിആർ കൃത്യമായി ചെയ്താൽ  മരണസാധ്യത നൂറിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ  സാധിക്കും.

Back to top button
error: