IndiaNEWS

പുതിയ ലൈസൻസ് നിയമങ്ങൾ ഇങ്ങനെ

ഡ്രൈവിംഗ് ലൈസൻസിനായി നിങ്ങൾക്ക് ഇപ്പോൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം കേന്ദ്രസർക്കാർ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ വളരെ എളുപ്പത്തിലാക്കിയിരിക്കുകയാണ്. ഗവൺമെന്റിന്റെ ഈ പുതിയ നിയമത്തെ കുറിച്ച് നമുക്കറിയാം…

ഡ്രൈവിംഗ് ടെസ്റ്റ് ഇനി ആവശ്യമില്ല

ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.പുതിയ നിയമം അനുസരിച്ച്, ഇപ്പോൾ നിങ്ങൾക്ക് RTO യിൽ പോയി ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല.

Signature-ad

ഡ്രൈവിംഗ് ലൈസൻസിനായി ആർടിഒയുടെ വെയിറ്റിംഗ് ലിസ്റ്റിൽ കഴിയുന്ന കോടിക്കണക്കിന് ആളുകൾക്കാണ് ഈ പുതിയ മാറ്റത്തിലൂടെ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് സ്കൂളിൽ പോയി പരിശീലനം നേടണം

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഇനി ആർടിഒയുടെ പരീക്ഷയിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.പകരം ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് പരിശീലന സ്കൂളിൽ ഡ്രൈവിംഗ് ലൈസൻസിനായി രജിസ്റ്റർ ചെയ്യാം.

ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് പരിശീലനം നേടുകയും അവിടെ ടെസ്റ്റ് വിജയിക്കുകയും വേണം.ശേഷം ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റ് നൽകും.ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകന് യഥാർത്ഥ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത്.

പരിശീലന കേന്ദ്രങ്ങൾ

പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ചും റോഡ്, ഗതാഗത മന്ത്രാലയം ചില മാർഗനിർദേശങ്ങളും വ്യവസ്ഥകളും പുറപ്പെടുവിച്ചിട്ടുണ്ട്.പരിശീലന കേന്ദ്രങ്ങൾക്ക് വേണ്ട മിനിമം ഭൂമി ഉൾപ്പെടെ പരിശീലകന്റെ വിദ്യാഭ്യാസം വരെ ഇതിൽ ഉൾപ്പെടുന്നു.

1. ഇരുചക്ര, ത്രീ വീലർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജൻസി ഉറപ്പാക്കണം.കൂടാതെ ഇടത്തരം, ഹെവി പാസഞ്ചർ, ചരക്ക് വാഹനങ്ങൾ, ട്രക്കുകൾ എന്നിവയിലേക്കുള്ള ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന ​​കേന്ദ്രങ്ങൾക്ക് കുറഞ്ഞത് രണ്ട് ഏക്കർ സ്ഥലവും ആവശ്യമാണ്

പരിശീലകൻ കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം ഒപ്പം ട്രാഫിക് നിയമങ്ങളിൽ നല്ല പരിചയമുള്ള ആളുമായിരിക്കണം.

ഒരു അധ്യാപന പാഠ്യപദ്ധതിയും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്ന കോഴ്സിന്റെ ദൈർഘ്യം പരമാവധി 4 ആഴ്ചയായിരിക്കും അതായത് 29 മണിക്കൂർ. ഈ ഡ്രൈവിംഗ് സെന്ററുകളുടെ സിലബസ് തിയറിയും പ്രക്ടിക്കലും ചേർത്ത് 2 ഭാഗങ്ങളായി വിഭജിക്കും.

4. അടിസ്ഥാന റോഡുകൾ, ഗ്രാമീണ റോഡുകൾ, ഹൈവേകൾ, നഗര റോഡുകൾ, റിവേഴ്‌സ്, പാർക്കിംഗ്, കയറ്റത്തിലും ഇറക്കത്തിലും ഡ്രൈവിംഗ് തുടങ്ങിയവയിൽ ഡ്രൈവിംഗ് പഠിക്കാൻ 21 മണിക്കൂർ ചെലവഴിക്കണം. തിയറി ഭാഗം മുഴുവൻ കോഴ്‌സിന്റെ 8 മണിക്കൂർ ഉൾക്കൊള്ളും, അതിൽ റോഡ് നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ, അപകടങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കൽ, പ്രഥമശുശ്രൂഷ, ഡ്രൈവിംഗ്, ഇന്ധനക്ഷമത എന്നിവ ഉൾപ്പെടുന്നു.

Back to top button
error: