NEWS

പലവിധ രോഗങ്ങളെ തടയുന്ന ഔഷധങ്ങളുടെ സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം

ദഹനപ്രക്രീയയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിന് സവിശേഷമായ ശേഷിയുണ്ട്. കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ഉത്തമം. ഈന്തപ്പഴം രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായി കഴിക്കാം

ന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയൂ

ഇരുമ്പിന്റെയും പ്രതിരോധശേഷിയുടെയും കുറവ്, ഹോർമോൺ പ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, വിളറിയ ചർമ്മം എന്നിവവയ്ക്ക് വലിയ തോതിൽ പരിഹാരമാണ് ഈന്തപ്പഴം.
ഇരുമ്പ് സമ്പുഷ്ടമായ ഈന്തപ്പഴം ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.
ഗർഭിണികൾക്ക് ഈന്തപ്പഴം കഴിക്കാൻ കൊടുക്കുന്നത് അതുകൊണ്ടാണ്.

ദഹനപ്രക്രീയയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിന് സവിശേഷമായ ശേഷിയുണ്ട്. കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ തടയും.

ഈന്തപ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായി ഈന്തപ്പഴം കഴിക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം.

Back to top button
error: