മലപ്പുറം: ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മയക്കിയ ശേഷം മലപ്പുറത്ത് 17 കാരൻ മധ്യവയസ്കയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കി.പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ തോളെല്ലിനും തലയോട്ടിക്കും സാരമായ പരിക്കുകളുണ്ട്.
മലപ്പുറം മമ്ബാട് ആണ് സംഭവം. ബൈക്ക് വാങ്ങാനായി പണം കണ്ടെത്താന്‍ മോഷണത്തിനിറങ്ങിയ പ്രതി വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പിന്‍വശത്തെ വാതിലിലൂടെ അകത്ത് കയറി.ഈ സമയം വീട്ടമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.വീട്ടമ്മയുടെ വീടിന് രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രതി ഏതാനും ദിവസം നിരീക്ഷണം നടത്തിയ ശേഷം ഇവര്‍ തനിച്ചായ സമയം നോക്കി അതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.