Month: January 2022
-
Kerala
കാസർകോട് അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയുമായി ആസ്റ്റര്‍ ഗ്രൂപ്
300 കിടക്കകളോട് കൂടിയതും മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന അത്യാധുനിക ആശുപത്രി കാസര്‍കോട് നിർമ്മിക്കാനൊരുങ്ങി ആസ്റ്റര്‍ ഗ്രൂപ്പ്. ചെര്‍ക്കള ഇന്ദിരാനഗറിലാവും പുതിയ ആശുപത്രി നിർമ്മിക്കുന്നത്.ആസ്റ്റർ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ആന്‍ഡ് ട്രോമ കെയര്‍ വിഭാഗം, ഏറ്റവും ആധുനികമായ കാത് ലാബ് സജ്ജീകരണങ്ങള്‍, ന്യൂക്ലിയര്‍ മെഡിസിനും, റേഡിയേഷനും ഉള്‍പെടെ കാന്‍സര്‍ ചികിത്സയുടെ മുഴുവന്‍ സൗകര്യങ്ങളും, റോബോടിക് സര്‍ജറി, അവയവം മാറ്റിവെക്കല്‍, അത്യാധുനിക ന്യൂറോ സയന്‍സസ് വിഭാഗം തുടങ്ങിയവ ഉള്‍പെടെ ആതുര സേവന രംഗത്തെ മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി രൂപ ചിലവിലാണ് ആശുപത്രിയുടെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ 300 ബെഡ് ആശുപത്രിയാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ ഇത് 500 ആയി ഉയര്‍ത്തുമെന്ന് ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.
Read More » -
Kerala
ആക്രമിക്കാനായി എത്തിയ ഗുണ്ടയെ വീട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
കോട്ടയം: വീടാക്രമിക്കാനായി എത്തിയ ഗുണ്ട വീട്ടുകാരുമായി നടന്ന വഴക്കിനിടയിൽ കൊല്ലപ്പെട്ടു.കോട്ടയം കടുത്തുരുത്തിക്ക് സമീപം കപ്പുംതലയിലാണ് സംഭവം.വിളയംകോട് പാലകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ ഇയാൾ നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് എത്തിയത്.ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
Read More » -
NEWS
പതിമൂന്നല്ല പതിമൂവായിരം പ്രാവശ്യം ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും അവൾ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ
ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി നാടുനീളെ ആട്ടവും പാട്ടും മധുരവിതരണവും പാട്ടുകുർബ്ബാനയും പൊടിപൊടിക്കുമ്പോൾ കുറവിലങ്ങാടെ കന്യാസ്ത്രീമഠത്തിൽ ഒരു പാവപ്പെട്ട സ്ത്രീ നെഞ്ചു പൊട്ടിക്കരയുകയാണ്. നിയമത്തിൻ്റെയൊ നീതിയുടെയോ പരിരക്ഷ ലഭിച്ചില്ല. ഒടുവിൽ പൊതു സമൂഹത്തിനു മുന്നിൽ നുണച്ചിയും അപരാധിയുമായി കോഴിക്കോട്: ‘പതിമൂന്നല്ല പതിമൂവായിരം പ്രവിശ്യം ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും ആ സ്ത്രീ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണം.’ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഈ വാക്കുകള്‍ പുറത്തു പറഞ്ഞത് ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. ‘അവര്‍ മനോനില വീണ്ടെടുത്തശേഷം മാധ്യമങ്ങളെ കാണും’ ഫാദര്‍ പറഞ്ഞു. ‘ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് അവരുള്ളത്. ഈ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം അവര്‍ക്കാവശ്യമാണ്. അതിനു ശേഷം അവര്‍ മാധ്യമങ്ങളോട് സംസാരിക്കും. കേസിന്റെ ആദ്യഘട്ടത്തിലെ തകര്‍ന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് ഒരുപാട് മനോധൈര്യം കന്യസ്ത്രീക്ക് വന്നിട്ടുണ്ട്. മുന്‍പൊരിക്കല്‍ കേസിന്റെ വിസ്താരഘട്ടത്തില്‍ മാനസികമായി വളരെ തകര്‍ന്നു പോയ…
Read More » -
NEWS
പീഡനത്തില്‍ മനംനൊന്ത് 16കാരി ജീവനൊടുക്കി, ബീഹാര്‍ സ്വദേശി അറസ്റ്റിൽ
അമ്മയുടെ കൂടെ നാട്ടില്‍ നിന്ന് വന്നതാണ് 16 കാരിയായ പെൺകുട്ടി. മരണത്തില്‍ ആദ്യം പൊലീസിനു സംശയം തോന്നിയില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ച് ആരെങ്കിലും പെണ്‍കുട്ടിയോടു സംസാരിക്കാറുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് ശത്രുജന്‍ പതിവായി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയത് കാഞ്ഞങ്ങാട്: വാടകവീട്ടില്‍ 16കാരി തൂങ്ങിമരിച്ചത് പീഡനത്തില്‍ മനം നൊന്താണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. സീതാപാട്ടിയിലെ ശത്രുജന്‍ കുമാർ(22) ആണ് അറസ്റ്റിലായത്. അട്ടേങ്ങാനം തട്ടുമ്മലിലെ തേങ്ങ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ് ശത്രുജന്‍ കുമാർ. കര്‍ണാടക തുംകൂര്‍ സ്വദേശിനിയാണ് ജീവനൊടുക്കിയ പെൺകുട്ടി. ഈ മാസം അഞ്ചിനാണ് സംഭവം. ജോലിക്കെത്തിയ അമ്മയുടെ കൂടെ നാട്ടില്‍ നിന്ന് വന്നതായിരുന്നു പതിനാറുകാറി. മരണത്തില്‍ ആദ്യം പൊലീസിനു സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ച് ആരെങ്കിലും പെണ്‍കുട്ടിയുമായി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,91,286 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 90,649 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
Read More » -
India
മലയാളിയും കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ.അലക്സാണ്ടർ അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ.അലക്സാണ്ടർ(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ദിരാനഗർ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗളൂരുവിലെ ഭാരതി നഗർ മണ്ഡലത്തിൽനിന്നും കോണ്‍ഗ്രസ് ടിക്കറ്റിൽ എംഎൽഎയായി. തുടർന്ന് 2003ൽ എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായി. കർണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
Read More » -
NEWS
ബൈക്കപകടം, ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഇന്ന് (ശനി) ഉച്ചയ്ക്ക് സിദ്ധാർഥനും സഹോദരൻ വിശ്വനാഥനും സഞ്ചരിച്ച ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സിദ്ധാർത്ഥൻ ബസ്സിനടിയിലേക്ക് തെറിച്ചുവീണു. സംഭവസ്ഥലത്തുവച്ചു തന്നെ സിദ്ധാർഥൻ മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കുകളോടെ സഹോദരൻ വിശ്വനാഥൻ ആശുപത്രിയിലാണ് കുന്നംകുളം: ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്ക് സ്വദേശി സിദ്ധാർത്ഥൻ (42)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് എരമംഗലം താഴത്തേൽപടി സ്കൂളിന് സമീപത്താണ് സിദ്ധാർഥനും സഹോദരൻ വിശ്വനാഥനും സഞ്ചരിച്ച ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സിദ്ധാർത്ഥൻ ബസ്സിനടിയിലേക്ക് തെറിച്ചുവീണു. സംഭവസ്ഥലത്തുവച്ചു തന്നെ സിദ്ധാർഥൻ മരണത്തിന് കീഴടങ്ങി. സഹോദരൻ വിശ്വനാഥനെ പരിക്കുകളോടെ പുത്തൻപള്ളി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച സിദ്ധാർത്ഥൻ്റെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
Read More » -
Kerala
കെ-റെയിലിന്റെ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍) പുറത്തു വിട്ടു
കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍) സര്‍ക്കാര്‍ പുറത്തു വിട്ടു.3773 പേജും ആറ് വാല്യങ്ങളുമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി ആഘാത പഠനവും റിപ്പോര്‍ട്ടിലുണ്ട്.നിയമസഭയുടെ വൈബ് സൈറ്റിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.സിസ്ട്ര എന്ന സ്ഥാപനം തയാറാക്കിയ റിപ്പോർട്ടിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെയും ആരാധനാലയങ്ങളുടെയും പട്ടികയുണ്ട്. പ്രതിദിനം 37 സര്‍വീസുകളും 6 കോടി രൂപ വരുമാനവും കെ-റെയിലിലൂടെ ലഭിക്കുമെന്ന് ഡി.പി.ആര്‍ പറയുന്നു. 13 കിലോമീറ്റര്‍ പാലവും 11 കിലോമീറ്റര്‍ തുരങ്കവും പാതയ്ക്കു വേണ്ടി വരും. പായ്ക്കിരുവശവും വേലികള്‍ വേണ്ടി വരുമെന്നും ഡി.പി.ആര്‍ പറയുന്നു.കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്കായി പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കും. ആകെയുള്ള 530.6 കിലോമീറ്ററില്‍ 293 കിലോമീറ്റര്‍ ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read More » -
India
പക്ഷികള്‍ക്കായി 20 ലക്ഷത്തിന്റെ കൂടൊരുക്കി ഗുജറാത്ത് സ്വദേശി
ഗുജറാത്തിലെ ധൊറാജി എന്ന പ്രദേശത്ത് പക്ഷികൾ ജീവിക്കുന്നത് 140 അടി നീളവും 70 അടി വീതിയും 40 അടി ഉയരവുമുള്ള ഒരു ബംഗ്ലാവിലാണ്.75 കാരനായ ഭഗവാൻജി രൂപപ്പാര എന്ന വ്യക്തി തന്റെ സമ്പാദ്യത്തിൽ നിന്നും 20 ലക്ഷം രൂപ മുടക്കി പക്ഷികൾക്കായി നിർമിച്ച ‘വീടാ’ണിത്. പക്ഷികൾക്ക് താമസിക്കാനാവുന്ന വിധത്തിൽ പൊട്ടാത്ത പ്രത്യേകതരം കുടങ്ങൾ രൂപകൽപ്പന ചെയ്ത് അവ ഉപയോഗിച്ച് നദീതീരത്താണ് ഈ വമ്പൻ പക്ഷി വീട് നിർമിച്ചിരിക്കുന്നത്. വിപരീത കാലാവസ്ഥകളിൽ പക്ഷികൾക്ക് സംരക്ഷണമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് ഭഗവാൻജി ഇത്തരമൊരു വീടൊരുക്കാൻ തീരുമാനിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ തന്നെയാണ് ഭഗവാൻജി പക്ഷി വീട് നിർമിച്ചിരിക്കുന്നത്. പ്രകൃതിസ്നേഹിയായ ഭഗവാൻജി എല്ലാ ജീവികളെയും ഒരുപോലെ കാണണമെന്ന ചിന്താഗതി വച്ചുപുലർത്തുന്നയാളാണ്. പക്ഷിക്കൂടുകൾ കാലാവസ്ഥ മോശമാകുമ്പോൾ തകരാറുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായിരിക്കാൻ ഇടമില്ലാതെ പക്ഷികൾ അലയരുത് എന്ന ആഗ്രഹത്തിൽ നിന്നുമാണ് പക്ഷി വീടൊരുക്കാം എന്ന ആശയത്തിലേക്കെത്തിയത്. പ്രത്യേക ആകൃതിയിൽ കുടങ്ങൾ പല നിരകളായും തട്ടുകളായും അടുക്കിയാണ് ഇവയ്ക്കുള്ള സുരക്ഷിത കേന്ദ്രം…
Read More » -
Kerala
എറണാകുളത്ത് മണ്ണിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
എറണാകുളം ഞാറയ്‌ക്കലിൽ മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പെരുമാള്‍പ്പടി സ്വദേശി ഷാജി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആളൊഴിഞ്ഞ പറമ്ബില്‍ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »