Month: January 2022

  • Kerala

    വയനാട് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം.

    വയനാട് അമ്ബലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. അമ്ബലവയല്‍ സ്വദേശി നിജിത(32) മകള്‍ അളകനന്ദ(12) എന്നിവര്‍ക്കാണ് ആസിഡ് അക്രമത്തിൽ പരിക്കേറ്റത്. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്.ഇവർ കുറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; വീണ്ടും നടുക്കുന്ന വാർത്ത

    58 വയസ്സുള്ള അമ്മയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്ത് സ്വന്തം മകൻ.ദക്ഷിണ കന്നടയിലെ പുട്ടൂര് താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മയുടെ പരാതിയിൽ പിന്നീട് പോലീസ് മകനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.രാത്രി ഉറങ്ങാൻ കിടന്ന അമ്മയുടെ മുറിയിലെത്തിയ മകൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുത്തപ്പോൾ വായിൽ തുണി തിരുകി.തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ അമ്മയെ ഭീഷണിപ്പെടുത്തി.വെളുക്കുവോളം അക്രമം തുടർന്നു.അവശയായ അമ്മ തന്നെയാണ് പോലീസിൽ അറിയിച്ചത്.ഇവർ പിന്നീട് സര്ക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

    Read More »
  • NEWS

    കോട്ടയത്തെ പ്രവാസി വ്യവസായിയായ വി.ഐ.പി താനല്ലെന്നും ദിലീപിന്റെ വീട്ടിൽ പോയത് ഒരുതവണ മാത്രമെന്നും മെഹബൂബ് അബ്ദുല്ല, മെഹബൂബിനെ പൊലീസ് ചോദ്യം ചെയ്യും

    താന്‍ ദിലീപിന്‍റെ വീട്ടിലുള്ള സമയം ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തി. അയാൾ ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറി. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് തന്നെയും ക്ഷണിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ വച്ച് ചീത്ത പറഞ്ഞാല്‍ മാത്രമെ തനിക്ക് സമാധാനം ആകൂ എന്ന് ഈ വി.ഐ.പി പറഞ്ഞു; സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു കൊച്ചി: ദിലീപ് കേസിൽ ആരോപണം നേരിടുന്ന വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീപിന്റെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് അബ്ദുല്ല പറഞ്ഞു. കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായി എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ സൂചന. തുടർന്ന് പ്രവാസി വ്യവസായിയായ മെഹബൂബ് അബ്ദുല്ലയെ സംശയിക്കുന്ന…

    Read More »
  • Kerala

    സ്മാർട്ട് ഫോണുകൾ തലയ്ക്കരികിൽ വച്ച് കിടന്നുറങ്ങരുതെന്ന് പറയുന്നതിന് പിന്നിൽ

    സ്മാർട്ട് ഫോണുകള്‍ കൈയ്യിൽ നിന്നും മാറ്റാതിരിക്കുകയും ഉറങ്ങുമ്പോൾ തലക്കരികില്‍ വച്ച്‌ കിടന്നുറങ്ങുന്നതും ഇന്ന് പലരുടെയും ശീലമാണ്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിക്കും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍(Radiation) ഗുരുതരമായി ബാധിക്കും.എക്സറെ ട്യൂബിൽ നിന്നും പുറപ്പെടുന്ന  റേഡിയേഷനു തുല്യമാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്.അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും.     തുടർച്ചയായിട്ടുള്ള മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെയും ഉറക്കത്തെയും ഒക്കെ ബാധിക്കും എന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന റേഡിയേഷൻ തലച്ചോറിന്റെ കോശങ്ങളിൽ ജനിതക മാറ്റം വരുത്താനും തന്മൂലം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം എന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത് കൂടുതൽ ദോഷകരമാകുന്നത് .കാരണം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയുടെ ഘട്ടത്തിൽ ഇത്തരത്തിലുള്ള റേഡിയേഷനുകൾക്ക് വിധേയമാക്കുമ്പോൾ അത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും. മൊബൈൽ ഫോൺ ഒരുപാടു നേരം ഉപയോഗിക്കുമ്പോൾ , ഭൂരിഭാഗം സമയവും നമ്മൾ കഴുത്തു കുമ്പിട്ടായിരിക്കും ഇരിക്കുക ഇത്…

    Read More »
  • Kerala

    കന്യാസ്ത്രീ സ്വന്തം നിലയിൽ നിയമ പോരാട്ടത്തിന്

      ലൈം​ഗിക അതിക്രമക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ കന്യാസ്ത്രീ അപ്പീൽ നൽകും. സ്വന്തം നിലയ്ക്കായിരിക്കും ഇവർ അപ്പീലിന് പോവുക. സേവ് ഔവർ സിസ്റ്റേഴ്സ് കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകും. കേസിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് പൊലീസും. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം അപ്പീൽ നൽകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. കന്യാസ്ത്രീയുടെ മൊഴി തള്ളിയത് നിസാര പൊരുത്തക്കേടുകളുടെ പേരിലാണെന്നും പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ലെന്നുമാണ് വിലയിരുത്തല്‍. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഉള്‍പ്പെടെ കന്യാസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്.

    Read More »
  • Kerala

    കെഎസ്ആർടിസി സര്‍വീസുകള്‍ പുനരാരംഭിക്കാത്തത്‌ റാന്നി-മല്ലപ്പള്ളി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു

    റാന്നി: കോവിഡ്‌ ലോക്ഡൗണിനെ തുടർന്ന് രണ്ടു വർഷം മുൻപ് താത്‌ക്കാലികമായി നിര്‍ത്തലാക്കിയ കെ. എസ്‌.ആര്‍.ടി.സി.ബസുകൾ ഇനിയും ഓടിത്തുടങ്ങാത്തത് റാന്നി-മല്ലപ്പള്ളി റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു.ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ്‌ തിരുവല്ല, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന അഞ്ച് ബസുകള്‍ റദ്ദാക്കിയത്‌.ഇതിൽ യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്ന മല്ലപ്പള്ളി-റാന്നി ചെയിന്‍ സര്‍വീസുകളും ഉൾപ്പെടും. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ജനപ്രിയ സർവീസായിരുന്ന വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി ഓടിക്കൊണ്ടിരുന്ന  റാന്നി സർവീസ്.ഈ ബസ് സർവ്വീസ്  നിര്‍ത്തിയതിനെതിരേ അന്ന്‌ പ്രതിഷേധമുയര്‍ന്നെങ്കിലും നിയന്ത്രണം മാറുമ്ബോള്‍ പുനരാരംഭിക്കുമെന്ന്‌ ഡിപ്പോ അധികൃതര്‍ ജനപ്രതിനിധകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.ഈ റൂട്ടില്‍ ഓടിയിരുന്ന ബസ് ലാഭത്തിലായിരുന്നെന്ന്‌ ഡിപ്പോ അധികൃതരും സമ്മതിക്കുന്നുണ്ട്.പക്ഷെ രണ്ടു വർഷം പൂർത്തിയാകാൻ പോകുമ്പോഴും സർവീസ് പുനരാരംഭിക്കാൻ നടപടിയൊന്നുമില്ലെന്ന് മാത്രം. നിലവിൽ റാന്നിയിൽ നിന്നും വൈകിട്ട് നാലര കഴിഞ്ഞാൽ നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണുള്ളത്.ഞായറാഴ്ച ദിവസം നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാകട്ടെ ഓടുകയുമില്ല.അധികാരികൾ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ…

    Read More »
  • Kerala

    കൊവിഡ് :തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു

      കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ട്ടം കൂ​ട​ലു​ക​ള്‍ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യ്ക്ക് 50 പേ​രി​ല്‍ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പ​ങ്കെ​ടു​ക്കാ​വു. മാ​ളു​ക​ളി​ല്‍ 25 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ട്ടാ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ 15 ദി​വ​സം അ​ട​ച്ചി​ട​ണം. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ത​ല പ​രി​പാ​ടി​ക​ളും യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​ക്കാ​നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

    Read More »
  • India

    ഐഎസ്‌എല്ലില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്സി പോരാട്ടം

    ഐഎസ്‌എല്ലില്‍ തങ്ങളുടെ പന്ത്രണ്ടാം റൗണ്ടില്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ സിറ്റിയുമായി നാളെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകര്‍ത്തിരുന്നു.എന്നിരുന്നാലും നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈയ്ക്കു തന്നെയാണ് ആധിപത്യം. ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് കളികളിൽ മുംബൈ ആറിലും ബ്ലാസ്റ്റേഴ്സ് മൂന്നിലുമാണ് ജയിച്ചിട്ടുള്ളത്. ആറ് മത്സരം സമനിലയില്‍ അവസാനിച്ചു. മുംബൈ ആകെ ഇരുപത്തിയൊന്നും ബ്ലാസ്റ്റേഴ്സ് പത്തും ഗോള്‍ നേടിയിട്ടുണ്ട്. സീസണില്‍ ഒറ്റത്തോല്‍വി മാത്രം നേരിട്ട ബ്ലാസ്റ്റേഴ്സ് 20 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.17 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്താണിപ്പോള്‍. ഇതേസമയം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്ബിലും കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന.നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്‌എല്ലിന്‍റെ ഭാവിയും…

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസ്: ആ വിഐപിയെ തിരിച്ചറിഞ്ഞു

    നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു.പോലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് ബാലചന്ദ്രകുമാര്‍ ഇയാളെ തിരിച്ചറിഞ്ഞത്. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാള്‍.ദൃശ്യങ്ങള്‍ നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ശേഖരിച്ചിട്ടുണ്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെന്നിരിക്കെ ചടുല നീക്കങ്ങളാണ് പോലീസ് നടത്തുന്നത് കേസില്‍ ഈമാസം ഇരുപതാം തിയതിയാണ്  തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.അതേസമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം പതിനെട്ടാം തീയതി ചൊവ്വാഴ്ചയാണ് പരിഗണിക്കുക. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന്‍ ദിലീപും കൂട്ടരും 2017 നവംബര്‍ 15-ന് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.ഇതാണ് പുതിയ കേസിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.ഈ വെളിപ്പെടുത്തൽ പോലീസിനെ ഏറെ പ്രകോപിപ്പിച്ചിട്ടുമുണ്ട്.

    Read More »
  • Kerala

    കണ്ണൂരിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

    കണ്ണൂർ : മട്ടന്നൂര്‍ റോഡിലെ മൂന്നാംപീടികയില്‍ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞു.അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനും മട്ടന്നൂര്‍ ശിവപുരം അയ്യല്ലൂര്‍ സ്വദേശി കല്ലുവീട്ടില്‍ എന്‍.വി വരുണാണ്(42) മരിച്ചത്. ഇന്നലെ രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.കൂത്തുപറമ്ബ് പൊലിസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
Back to top button
error: