കോട്ടയം: വീടാക്രമിക്കാനായി എത്തിയ ഗുണ്ട വീട്ടുകാരുമായി നടന്ന വഴക്കിനിടയിൽ കൊല്ലപ്പെട്ടു.കോട്ടയം കടുത്തുരുത്തിക്ക് സമീപം കപ്പുംതലയിലാണ് സംഭവം.വിളയംകോട് പാലകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ ഇയാൾ നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് എത്തിയത്.ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.