മലപ്പുറം: കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണൻ ,ബന്ധുവായ കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്.വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പാചകം ചെയ്തതും അല്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും ഇവരുടെ വീട്ടിൽ നിന്ന് മാംസം കണ്ടെടുത്തു. കേബിള്‍ ഉപയോഗിച്ച് കെണി വെച്ച് പിടിച്ചശേഷം ഇവർ പന്നികളെ തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.