“എന്റെ ക്ലയന്റിന് കൊവിഡ് പോസിറ്റീവാകണം.താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. െസക്‌സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോച്ഛാസവും മറ്റും ശരീരത്തിലായാല്‍ മതി.വരുന്ന സ്ത്രീക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) പ്രതിഫലം നല്‍കും.” എന്നതായിരുന്നു മെസേജ്.
ഈ പറഞ്ഞ വ്യവസ്ഥകളോടെ സ്ത്രീകളെ സംഘടിപ്പിച്ചു കൊടുക്കാന്‍ തയ്യാറുള്ള ആള്‍ക്ക് 600 ബാത് (1400 രൂപ) കമ്മീഷൻ ഇനത്തില്‍ നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.ഇതോടെ പോസ്റ്റ് ചെയ്ത ആളിന്റെ കമന്റ് ബോക്സ് മിനിറ്റുകൾ വച്ച് നിറഞ്ഞതായാണ് വാർത്ത.
പക്ഷേ പോസ്റ്റ് മുതലാളി നമ്മുടെ സുകുമാരക്കുറുപ്പിന്റെ ഒരു ചെറിയ വേർഷൻ ആയിരുന്നുവെന്ന് മാത്രം.തായ്‌ലാന്റില്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ കൊവിഡ് -19 രോഗവും തങ്ങളുടെ ‘ ഇൻഷുറൻസ് പരിരക്ഷ’ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.കൊവിഡ് ബാധിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം തായ് ബാത് (4.4 ലക്ഷം രൂപ) ആണ് ഇങ്ങനെ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക.ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു ഇങ്ങനെയൊരു ശ്രമം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.