IndiaNEWS

കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രം 

ദില്ലി: എട്ട് യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ നാല് അധിക എയര്‍ബാഗുകള്‍കൂടി നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി  ട്വീറ്റ് ചെയ്തു.

 

കാറുകളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച നിര്‍ണായക നീക്കമാണിതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ഡ്രൈവര്‍മാര്‍ക്ക് എയര്‍ബാഗ് 2019 ജൂലായ് ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. മുന്‍നിരയിലെ സഹയാത്രികന് എയര്‍ബാഗ് ഇക്കൊല്ലം ജനുവരി ഒന്നുമുതലും നിര്‍ബന്ധമാക്കിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: