KeralaNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ആതവനാട് വ്യാജ സിദ്ധനെതിരെ പോക്സോ കേസ്

സിദ്ധൻ എന്ന വ്യാജേന പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ പരാതി. ചികിത്സയുടെ മറവിലാണ് ഈ തട്ടിപ്പുകൾ നടത്തിയത്.വളാഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ സിദ്ധൻ മുങ്ങി

കോട്ടക്കൽ: വ്യാജസിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ വ്യാജ സിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസ് എടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധൻ എന്ന വ്യാജേന പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു എന്നാണ് പരാതി. ചികിത്സയുടെ മറവിലാണ് ഈ തട്ടിപ്പുകൾ നടത്തിയത്.

ചികിത്സയുടെ മറവിൽ വ്യാജന്മാർ തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുകയാണ്. ഇതിനെതിരെ പല ഭാഗങ്ങളിൽ നിന്നും പരാതിയിൽ ഉയരുന്നുണ്ടെങ്കിലും പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ആതവനാട് വ്യാജ സിദ്ധനെതിരെ പരാതികൾ വ്യാപകമായതോടെയാണ് പൊലീസ് ഉണർന്നത്. അന്വേഷണം ശക്തിപ്പെടുകയും അകത്താകും എന്ന് ബോധ്യമാകുകയും ചെയ്തതിനെ തുടർന്ന് സിദ്ധൻ മുങ്ങി. ഒളികേന്ദ്രങ്ങൾ കണ്ടെത്തി സിദ്ധനെ പൊക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Back to top button
error: